അടിസ്ഥാന പലിശനിരക്കില്‍ മാറ്റം വരുത്താതെ പണനയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് 5.5 ശതമാനത്തില്‍ നിലനിര്‍ത്തി.ഫെബ്രുവരിയിലും ഏപ്രിലും ജൂണിലുമായി റിപ്പോ നിരക്ക് ഒരു ശതമാനം കുറച്ചിരുന്നു.ഓഗസ്റ്റിലെ യോഗത്തിലും കുറയ്ക്കാനുള്ള ആലോചന ഉണ്ടായിരുന്നു.എന്നാല്‍ ഇന്ത്-യുഎസ് താരിഫ് വിഷയങ്ങള്‍ വഷളായ സാഹചര്യത്തില്‍ നിലവിലെനിരക്ക് നിലനിര്‍ത്താനാണ് പണനയനിര്‍ണയ സമിതിയുടെ തീരുമാനം.
പണനയം സംബന്ധിച്ച് റിസര്‍വ് ബാങ്കിന്റെ നിലപാട് ന്യൂട്രല്‍ ആയി നിലനിര്‍ത്താനും എംപിസി ഐകകണ്‌ഠേന തീരുമാനിച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അറിയിച്ചു.ജൂണ്‍ ജൂലൈ മാസങ്ങളില്‍ ഇന്ത്യയുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സ്ഥിരത പുലര്‍ത്തിയതായി ആര്‍ബിഐയുടെ ജൂലൈയിലെ കണക്കുകള്‍ വ്യക്തമാക്കുന്നു.2026 വര്‍ഷത്തില്‍ പണപ്പെരുപ്പം 3.1ശതമാനം ആയിരിക്കുമെന്ന് ആര്‍ബിഐ പ്രവചിച്ചിട്ടുണ്ട്.എന്നാല്‍ 2027 സാമ്പത്തിക് വര്‍ഷത്തില്‍ സിപിഐ 4.9 ശതമാനം ആയി തുടരുമെന്ന് ആര്‍ബിഐ അറിയിച്ചു