Wednesday, March 11, 2026
HomeNewsGulfറമദാനിലെ അവസാന പത്ത് ദിനങ്ങളില്‍ പ്രതിദിനം 140 ഹറമൈന്‍ എക്‌സ്പ്രസ് ട്രെയിന്‍ സര്‍വിസുകള്‍

റമദാനിലെ അവസാന പത്ത് ദിനങ്ങളില്‍ പ്രതിദിനം 140 ഹറമൈന്‍ എക്‌സ്പ്രസ് ട്രെയിന്‍ സര്‍വിസുകള്‍

റമദാനിലെ അവസാന പത്ത് ദിനങ്ങളില്‍ ഉംറ തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും വന്‍ തിരക്ക് പരിഗണിച്ച് ഹറമൈന്‍ അതിവേഗ ട്രെയിന്‍ സര്‍വിസുകളുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി സൗദി റെയില്‍വേ.മക്കയ്ക്കും മദീനയ്ക്കും ഇടയിലുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ആവിഷ്‌കരിച്ച ഈ പദ്ധതിയില്‍ സീസണിലുടനീളം ആകെ 3,600 സര്‍വിസുകള്‍ ഉണ്ടാകും

1447ാമത് ഹിജ്‌റ വര്‍ഷത്തിലെ റമദാന്‍ പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായി പ്രതിദിന സര്‍വിസുകളുടെ എണ്ണം 140ലധികമായി ഉയര്‍ത്താനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.മക്കയ്ക്കും മദീനയ്ക്കും ഇടയിലുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ആവിഷ്‌കരിച്ച ഈ പദ്ധതിയില്‍ സീസണിലുടനീളം ആകെ 3,600 സര്‍വിസുകള്‍ ഉണ്ടാകും. ഏകദേശം 17 ലക്ഷത്തിലധികം സീറ്റുകളാണ് തീര്‍ഥാടകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഇത് യാത്രക്കാര്‍ക്ക് കൂടുതല്‍ ഉചിതമായ യാത്രാ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനൊപ്പം തിരക്കേറിയ ദിവസങ്ങളിലെ കാത്തിരിപ്പ് സമയം ഗണ്യമായി കുറക്കാനും സഹായിക്കും.മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത പദ്ധതികളിലൊന്നായ ഹറമൈന്‍ ട്രെയിന്‍, മക്കയെയും മദീനയെയും തമ്മില്‍ ബന്ധിപ്പിക്കുന്നത് ജിദ്ദ, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നിവ വഴിയാണ്. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ ഇരു നഗരങ്ങള്‍ക്കുമിടയിലുള്ള യാത്രാ സമയം വെറും രണ്ട് മണിക്കൂറായി ചുരുക്കുന്നു. അത്യാധുനിക സംവിധാനങ്ങളും കൃത്യനിഷ്ഠയും ഉറപ്പാക്കുന്ന ഈ ട്രെയിനില്‍ യാത്രക്കാര്‍ക്ക് സുഗമമായ യാത്രയ്ക്കായി മികച്ച ഇരിപ്പിടങ്ങളും സ്റ്റേഷനുകളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്


RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments