യുഎഇ ദിര്‍ഹമിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 25 രൂപ കടന്നു. രൂപയുടെ മൂല്യം ഇടിയാതിരിക്കാനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പല മാര്‍ഗങ്ങളും സ്വീകരിച്ചുവെങ്കിലും ഫലമുണ്ടായില്ല.
ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം ദിര്‍ഹമിനെതിരെ ഇത്രയും താഴുന്നത്. ചൊവ്വാഴ്ച യുഎസ് ഡോളറിനെതിരെ 91.82 എന്ന നിലയിലാണ് ഇന്ത്യന്‍ രൂപ വ്യാപാരം ആരംഭിച്ചത്. യുഎഇ ദിര്‍ഹത്തിനെതിരെ 25.01907 രൂപയാണ് ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം. കഴിഞ്ഞയാഴ്ച രൂപയുടെ മൂല്യം 1.18 ശതമാനം ഇടിഞ്ഞ് ഒരു ഡോളറിന് 92.00 എന്ന നിരക്കിലെത്തി. നിരവധി ഘടകങ്ങളാണ് രൂപ.ുടെ മൂല്യം ഇടിയുന്നതിലേക്ക് നയിച്ചത്. ഈ ജനുവരിയില്‍ ഏകദേശം 4 ബില്യണ്‍ ഡോളറിനടുത്തുള്ള ഓഹരിയാണ് വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചത്. സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും രൂപയ്ക്ക് മേല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ട്്. വ്യാപാരികളും നിക്ഷേപകരും ഇറക്കുമതിക്കെരെയെല്ലാം ഡോളര്‍ വാങ്ങിക്കൂട്ടാന്‍ പ്രേരിപ്പിച്ച ഫെഡറല്‍ റിസര്‍വ്വിന്റെ നടപടിയും ഇന്ത്യന്‍ രൂപയ്ക്ക് തിരിച്ചടിയായി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പതിവായി ഈ നീക്കത്തിനെതിരെ ഇടപെടുന്നുണ്ടെങ്കിലും ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം കുറയുന്നത് തടയാന്‍ അത് പര്യാപ്തമായിരുന്നില്ല.



