ലൈംഗീക ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്.സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.നിയമനടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് നടപടി.ആരോപണങ്ങളും വെളിപ്പെടുത്തലുകളും തുടരുന്ന സാഹചര്യത്തില്‍ രാഹുല്‍ മാങ്കുട്ടത്തിലിനെതിരെ നിയമ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി രാവിലെ പറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് സംസ്ഥാന പൊലീസ് മേധാവി കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.
സ്ത്രീകള്‍ നേരിട്ട് പൊലീസില്‍ പരാതി നല്‍കാത്തതിനാല്‍ തന്നെ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നിയമോപദേശം തേടി.പിന്നീട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കൂടിയാലോചിച്ച ശേഷമാണ് നിയമനടപടിയിലേക്ക് കടന്നത്.തിരുവനന്തപുരത്തും കൊച്ചിയിലുമാണ് രാഹുലിന് എതിരെ ആരോപണം ഉയര്‍ന്നത്.ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിക്കുന്നത് ഉള്‍പ്പെടെയുള്ള ശബ്ദസന്ദേശവും ചാറ്റുകളും പുറത്തുവന്ന സാഹചര്യത്തില്‍ സൈബര്‍ വിഭാഗവും കേസെടുത്തേക്കും.ബലാവകാശ കമ്മീഷനിലും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതികള്‍ ലഭിച്ചിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അതീവ ഗുരുതര സ്വഭാവമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ പറഞ്ഞിരുന്നു.ഗര്‍ഭം ധരിച്ച സ്ത്രീയെ കൊന്നുകളയുമെന്ന് പറയുന്നതൊക്കെ വലിയ ക്രിമിനല്‍ കുറ്റമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.രാഷ്ട്രീയത്തിനും പൊതുപ്രവര്‍ത്തനത്തിനും അപമാനം ഉണ്ടാക്കുന്നവരെ സംരക്ഷിക്കുന്ന രീതി ഉണ്ടാകില്ലെന്നും ആരോപണത്തില്‍ കൃത്യമായ അന്വേഷണവും നിയമ നടപടിയും ഉണ്ടാകുമെന്നും മുഖ്യമന്ത്രി രാവിലെ തന്നെ വ്യക്തമാക്കിയിരുന്നു
കേസെടുത്തു