യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയല്‍ കേസില്‍ പത്തനംതിട്ടയില്‍ വ്യാപകപരിശോധന.രാഹുല്‍ മാങ്കൂട്ടത്തിന്റെ അടുപ്പക്കാരുടെ വീടുകളിലാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്.കേസില്‍ രാഹുലിനെ വീണ്ടും ചോദ്യം ചെയ്യും.അടുരും ഏലംകുളത്തുമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളിലാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയത്.സംഘടനാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട രേഖകളും രാഹുലിന്റെ അനുയായികളുടെ ഫോണുകളും ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തിട്ടുണ്ട്.തെരഞ്ഞെടുപ്പിന് മുന്‍പ് മെമ്പര്‍ഷിപ്പ് ക്യാമ്പയ്‌നുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയവരുടെ വീടുകളിലായിരുന്നു പരിശോധന.
കേസിലെ മുഖ്യപ്രതി ഫെനി നൈനാന്റെ വീട്ടിലും ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി.വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ കിട്ടിയാല്‍ രാഹുലിന്റെ വീട്ടിലും പരിശോധന നടത്തും.കേസില്‍ ശനിയാഴ്ച ഹാജരാകാന്‍ രാഹുലിന് ക്രൈംബ്രാഞ്ച് നോട്ടിസ് അയച്ചിട്ടുണ്ട്.പ്രതികളുടെ ശബ്ദരേഖയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരും ഉള്‍പ്പെട്ടിരുന്നു.ഇക്കാരണത്താലാണ് രാഹുലിനെ പൊലീസ് വിളിപ്പിക്കുന്നത്.നിലവില്‍ കേസില്‍ ഏഴ് പ്രതികളാണ് ഉള്ളത്.അടൂരിലെ വീട്ടില്‍ തുടരുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍.