ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോള്‍ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്‌നങ്ങള്‍ക്കും ഇത് വഴിവയ്ക്കും. ഏറ്റവും സാധാരണമായ ഒന്നാണ് സന്ധിവാതം. ഇത് സന്ധികളില്‍ തീവ്രമായ വീക്കത്തിന് കാരണമാകും.
കാലക്രമേണ, യൂറിക് ആസിഡ് പരലുകള്‍ സന്ധികളെ ശാശ്വതമായി തകരാറിലാക്കും. ഇത് വൃക്കയിലെ കല്ലുകള്‍ക്കും വിട്ടുമാറാത്ത വൃക്ക രോഗങ്ങള്‍ക്കും കാരണമാകും. ഉയര്‍ന്ന യൂറിക് ആസിഡ് രക്താതിമര്‍ദ്ദം, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം എന്നിവയുമായി അടുത്ത ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഹൃദയ സംബന്ധമായ അപകടസാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു.
ഉയര്‍ന്ന യൂറിക് ആസിഡ് ഉള്ളവരില്‍ രക്താതിമര്‍ദ്ദം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഉയര്‍ന്ന യൂറിക് ആസിഡ് ഉള്ളവര്‍ക്ക് സാധാരണ അളവിലുള്ളവരെ അപേക്ഷിച്ച് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്ന് ഡാറ്റ പറയുന്നു. കാലക്രമേണ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിന് യൂറിക് ആസിഡ് കാരണമാകുന്നു. ഉയര്‍ന്ന യൂറിക് ആസിഡ് ഹൃദയാഘാതം, പക്ഷാഘാതം, ക്രമരഹിതമായ ഹൃദയ താളം എന്നിവയ്ക്കുള്ള ഉയര്‍ന്ന അപകടസാധ്യതയുമായി ഇപ്പോള്‍ ബന്ധപ്പെട്ടിരിക്കുന്നു.