അബുദബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ചിത്രമുള്ള അമ്പത് ദിര്‍ഹത്തിന്റെ വെള്ളിനാണയം പുറത്തിറക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്. സെന്‍ട്രല്‍ ബാങ്കിന്റെ അമ്പതാം വര്‍ഷികത്തിന്റെ ഭാഗമായാണ് നാണയം പുറത്തിറക്കിയത്. ഷെയ്ഖ് മുഹമ്മദിന്റെ പേരും, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്രസിഡന്റ് എന്ന വാചകവും അറബിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മറുവശത്ത് യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ ചിത്രവും അറബിയിലും ഇംഗ്ലീഷിലുമായി 50 ഇയേഴ്‌സ് ഓഫ് ദി സെന്‍ട്രല്‍ ബാങ്ക് ഓഫ് യുഎഇ എന്ന വാചകവും 1973, 2023 എന്ന വര്‍ഷങ്ങളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അറുപത് ഗ്രാമാണ് നാണത്തിന്റെ തൂക്കം. സെന്‍ട്രല്‍ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ പതിയ ഡിജിറ്റല്‍ സേവനത്തിലൂടെ നാണയം വാങ്ങാം. ഡെലവറി ചാര്‍ജ് ഉള്‍പ്പെടെ 650 ദിര്‍ഹം നല്‍കണം. മൂവായിരം നാണയങ്ങളാണ് സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയത്.