യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുമായി മോസ്‌കോയില്‍ കൂടിക്കാഴ്ച നടത്തി.സാമ്പത്തിക, വ്യാപാര, നിക്ഷേപ, ഊര്‍ജ സഹകരണം ശക്തമാക്കാന്‍ യുഎഇ-റഷ്യ ധാരണയായി.ഇരുരാജ്യങ്ങളും തമ്മിലുള്ള എണ്ണ ഇതര വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സേവന വ്യാപാരനിക്ഷേപ കരാറുകളിലും ഒപ്പുവച്ചു. ഇതുവഴി ധനകാര്യ സാങ്കേതികവിദ്യ , ആരോഗ്യ പരിചരണം, ഗതാഗതം, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളില്‍ സഹകരണം ഉറപ്പാക്കും.കര ഗതാഗത മേഖലയില്‍ യുഎഇ ഊര്‍ജ അടിസ്ഥാന സൗകര്യ മന്ത്രാലയവും റഷ്യന്‍ ഗതാഗത മന്ത്രാലയവും സഹകരിക്കാനും തീരുമാനമായി.ഊര്‍ജം, വ്യാപാരം, ബഹിരാകാശ ഗവേഷണം എന്നീ മേഖലകളില്‍ തന്ത്രപ്രധാന പങ്കാളിത്തം ശക്തമാക്കും. ഫിന്‍ടെക്, സൈബര്‍ സുരക്ഷ എന്നീ മേഖലകളില്‍ സംയുക്ത സംരംഭങ്ങളും ആരംഭിക്കും. ഗള്‍ഫ് മേഖലയെയും റഷ്യയെയും ബന്ധിപ്പിക്കുന്ന പുതിയ വ്യാപാര പാതകളുടെ വികസനവും ചര്‍ച്ച ചെയ്തു. ഹൈഡ്രജന്‍ ഇന്ധന ഉല്‍പാദനത്തിലും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനുള്ള സാങ്കേതിക വിദ്യകളിലും ഇരുരാജ്യങ്ങളും സഹകരിക്കും. അത്യാധുനിക ഗതാഗത സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതില്‍ റഷ്യന്‍ സാങ്കേതികവിദ്യ യുഎഇ പ്രയോജനപ്പെടുത്തും. ബഹിരാകാശ പര്യവേഷണങ്ങളിലും സഹകരണം ഊര്‍ജിതമാക്കും.ചെറുകിടഇടത്തരം സംരംഭകര്‍ക്ക് പരസ്പരം നിക്ഷേപം നടത്താന്‍ സൗകര്യമൊരുക്കും വിധം അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സും മോസ്‌കോ ചേംബറും തമ്മില്‍ ജോയിന്റ് ബിസിനസ് കൗണ്‍സില്‍ രൂപീകരിക്കും.റഷ്യയുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥതയ്ക്കായി യുഎഇ മുന്നോട്ടുവെച്ച അബുദാബി സമാധാന ഫോര്‍മുല പുട്ടിനുമായി ചര്‍ച്ച ചെയ്തു.



