യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.ദുബായിലെ അല്‍ മര്‍മൂമില്‍ ആയിരുന്നു കൂടിക്കാഴ്ച. യുഎഇ സുരക്ഷയുടെയും സ്ഥിരതയുടെയും രാജ്യമായി തുടരുമെന്ന് രാഷ്ട്രനേതാക്കള്‍ അറിയിച്ചു
ഇറാന്റെ ആക്രമണത്തിനിടയില്‍, രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുതിനും യുഎഇയുടെ സൈനിക, സിവില്‍ സ്ഥാപനങ്ങള്‍ രാജ്യവ്യാപകമായി നടത്തു ശ്രമങ്ങളെക്കുറിച്ചാണ് ഇരു നേതാക്കളും തമ്മിൽ ചര്‍ച്ച ചെയ്തത്. യുഎഇ സുരക്ഷയുടെയും സ്ഥിരതയുടെയും രാജ്യമായി തുടരുമെന്നും, സമൂഹത്തിന്റെ ഐക്യത്തിലൂടെയും സ്ഥാപനങ്ങളുടെ കാര്യക്ഷമതയിലൂടെയും വെല്ലുവിളികളെ മറികടക്കാനുള്ള ദൃഢനിശ്ചയവും കഴിവും അതിനുണ്ടെന്നും ഭരണാധികാരികള്‍ പറഞ്ഞു.രാജ്യത്തെ പൗരന്മാരെയും താമസക്കാരെയും അതിഥികളെയും സംരക്ഷിക്കുന്നതില്‍ സായുധ സേനയുടെ പങ്കിനെയും എല്ലാ സൈനിക സ്ഥാപനങ്ങളുടെയും, സുരക്ഷാ സേവനങ്ങളുടെയും സമര്‍പ്പണത്തെയും നേതാക്കൾ പ്രശംസിച്ചു.
ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം; ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിങ്ങനെ നിരവധി മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തിലും ഇഫ്താര്‍ വിരുിലും പങ്കെടുത്തു.



