ആഗോള നിക്ഷേപകരെ ആകര്‍ഷിക്കുന്നത് ലക്ഷ്യമിട്ട് യുഎഇ ദേശിയ നിക്ഷേപ നിധി പ്രഖ്യാപിച്ചു. 3670 കോടി ദിര്‍ഹത്തിന്റെ മുലധനത്തോടെയാണ് ദേശിയ നിക്ഷേപക നിധി ആരംഭിച്ചിരിക്കുന്നത്.
ബുധനാഴ്ച്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ദേശിയ നിക്ഷേപക നിധി പ്രഖ്യാപിച്ചത്.പ്രാരംഭ മൂലധനമായി 3670 കോടി ദിര്‍ഹം പദ്ധതിയില്‍ നിക്ഷേപിക്കും. ആകര്‍ഷകമായ സാമ്പത്തിക പാക്കേജുകള്‍ വഴി രാജ്യത്തേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 2031 ഓടെ വാര്‍ഷിക എഫ്ഡിഐ 115 ശതകോടിയില്‍ നിന്ന് 240 ശതകോടി ദിര്‍ഹമായി ഉയര്‍ത്താനാണ് ലക്ഷ്യം വെക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തും ആണ് ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ലോകമെങ്ങുമുള്ള നിക്ഷേപകര്‍ക്ക് നല്‍കാനുള്ള ഞങ്ങളുടെ സന്ദേശം ഇതാണ്. ഞങ്ങള്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ നിക്ഷേപത്തിന് മികച്ച അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനൊപ്പം നിങ്ങളുടെ വളര്‍ച്ചയ്്ക്കും ഭാവി വിജയത്തിനും പിന്തുണ നല്‍കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് എക്സില്‍ കുറിച്ചു.
യുഎഇ ദേശിയ നിക്ഷേപ നിധി പ്രഖ്യാപിച്ചു
RELATED ARTICLES



