ഇന്ത്യ-യുഎഇ സെക്ടറില്‍ സീറ്റ് വര്‍ദ്ധന അട്ടിമറിച്ച് ഇന്ത്യന്‍ എയര്‍ലൈനുകള്‍.വര്‍ദ്ധനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തതോടെ ഇന്ത്യന്‍ സെക്ടറില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ഒഴിവാക്കാനാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ തീരുമാനം.കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി ഈ സെക്ടറില്‍ സീറ്റ് വര്‍ദ്ധനയില്ല.
യുഎഇയ്ക്കും ഇന്ത്യയ്ക്കും ഇടയിലെ പ്രതിവാര സീറ്റുകള്‍ മതിയാകുന്നില്ലെന്നും വര്‍ദ്ധന വേണം എന്നത് യുഎഇ എയര്‍ലൈനുകളുടെ കാലങ്ങളായുളള ആവശ്യമാണ്.എന്നാല്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചാല്‍ യുഎഇ എയര്‍ലൈനുകള്‍ ആധിപത്യം നേടും എന്നാണ് ഇന്ത്യന്‍ എയര്‍ലൈനുകളുടെ ഭയം.ഇന്ത്യന്‍ എയര്‍ലൈനുകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ സീറ്റ് വര്‍ദ്ധനയ്ക്ക് തയ്യാറാകുന്നില്ല.ഇന്‍ഡിഗോയും എയര്‍ഇന്ത്യയും ആണ് സീറ്റ് വര്‍ദ്ധനയ്ക്ക് എതിരെ കരുക്കള്‍ നീക്കുന്നത് എന്നാണ് വിവരംഇത് അനുവദിക്കപ്പെടാത്തതിനാല്‍ ഇന്ത്യന്‍ സെക്ടറില്‍ ഇനി ശ്രദ്ധകേന്ദ്രീകരിക്കേണ്ടെന്നാണ് ദുബൈ വിമാനകമ്പനിയായ എമിറേറ്റസ് എയര്‍ലൈന്‍സിന്റെ തീരുമാനം.എമിറേറ്റ്‌സിന്റെ ടോപ് ഫൈവ് പട്ടികയിലുണ്ടായിരുന്നതാണ് ഇന്ത്യന്‍ സെക്ടര്‍.കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്.എന്നാല്‍ 2014-ന് ശേഷം ഇതുവരെ ഇന്ത്യ-യുഎഇ സെക്ടറില്‍ സീറ്റ് വര്‍ദ്ധിപ്പിച്ചിട്ടില്ല.ആഴ്ച്ചയില്‍ ദുബൈയിലേക്ക് 65000 സീറ്റുകള്‍ വീതവും അബുദബിയിലേക്ക് അന്‍പതിനായിരം സീറ്റുകളില്‍ വീതവും ആണ് ഇന്ത്യ-യുഎഇ എയര്‍ലൈനുകള്‍ക്ക് അനുവദിച്ചിരിക്കുന്നത്.
ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ക്ക് യുഎഇ എയര്‍ലൈനുകള്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്.അനുവദിക്കപ്പെട്ടിട്ടുള്ളതില്‍ 95 ശതമാനം സീറ്റുകളിലും ഇവര്‍ സര്‍വീസും നടത്തുന്നുണ്ട്.എന്നാല്‍ വിമാനങ്ങളുടെ എണ്ണത്തിലെ കുറവ് മൂലം ഇന്ത്യന്‍ എയര്‍ലൈനുകള്‍ക്ക് ഇതിന് കഴിയുന്നില്ല.ഇതാണ് തടസ്സം സൃഷ്ടിക്കുന്നതിന് കാരണം.വിമാനസര്‍വീസുകള്‍ വര്‍ദ്ധിപ്പിച്ചാല്‍ ടിക്കറ്റ് നിരക്കില്‍ കുറവുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.എന്നാല്‍ ഇതിന് ഇനിയും കാത്തിരിക്കേണ്ടിവരും എന്നാണ് നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്.
………