കനത്ത ചൂട് തുടരുന്നതിനിടെ ആശ്വാസമായി ഇന്നലെയും വിവിധയിടങ്ങളിൽ മഴപെയ്തു.അൽഎെനിലെ വിവിധയിടങ്ങളിലാണ് ഇന്നലെ മഴ ലഭിച്ചത്.മഴ പെയ്യുന്ന ദൃശ്യങ്ങടക്കം കാലാവസ്ഥാ കേന്ദ്രം പുറത്തുവിട്ടിരുന്നു.കഴിഞ്ഞ ദിവസം ദുബൈയിലും മഴ ലഭിച്ചു.
യുഎഇയിൽ വിവിധയിടങ്ങളിൽ കാലവസ്ഥയിൽ വ്യതിയാനം ഉണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. അബുദബിയിലും മഴയ്ക്കും ഇടിമിന്നലിനും സാധ്യത പ്രവചിക്കുന്നുണ്ട്. മേഘാവൃതമായ കാലാവസ്ഥ തുടരുമെന്നും അധികൃതർ അറിയിച്ചു.തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും മഴ ലഭിക്കും.യാത്രക്കാർ കാലാവസ്ഥ മുന്നറിയിപ്പ് പാലിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.