യുഎഇയില്‍ സെപ്റ്റംബര്‍ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോളിന് ലിറ്ററിന് ഒരു ഫില്‍സ് വര്‍ദ്ധിപ്പിച്ചു.ഡീസലിന് പന്ത്രണ്ട് ഫില്‍സ് കുറച്ചു.യുഎഇ ഊര്‍ജ്ജമന്ത്രാലയത്തിന് കീഴിലെ ഇന്ധന വില നിര്‍ണ്ണയ സമിതിയാണ് പുതുക്കിയ വില പ്രഖ്യാപിച്ചത്.സൂപ്പര്‍ തൊണ്ണൂറ്റിയെട്ട് പെട്രോളിന് ലിറ്ററിന് രണ്ട് ദിര്‍ഹം എഴുപത് ഫില്‍സ് ആയിരിക്കും സെപ്റ്റംബറില്‍ വില.നിലവില്‍ രണ്ട് ദിര്‍ഹം അറുപത്തിയൊന്‍പത് ഫില്‍സ് ആണ് സൂപ്പര്‍ തൊണ്ണുറ്റിയെട്ടിന് വില.
സ്‌പെഷ്യല്‍ തൊണ്ണുറ്റിയഞ്ചിന് രണ്ട് ദിര്‍ഹം അന്‍പത്തിയെട്ട് ഫില്‍സും ആയിരിക്കും സെപ്റ്റംബറില്‍ നിരക്ക്.ഇപ്ലസിന് രണ്ട് ദിര്‍ഹം അന്‍പത്തിയൊന്ന് ഫില്‍സും സെപ്റ്റംബറില്‍ നല്‍കണം.ഡീസലിന്റെ വില രണ്ട് ദിര്‍ഹം എഴുപത്തിയെട്ട് ഫില്‍സില്‍ നിന്നും രണ്ട് ദിര്‍ഹം അറുപത്തിയാറ് ഫില്‍സായി കുറച്ചു.രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണവിലയുടെ അടിസ്ഥാനത്തില്‍ ആണ് ആഭ്യന്തരതലത്തില്‍ യുഎഇ പ്രതിമാസ ഇന്ധന വില പ്രഖ്യാപിക്കുന്നത്.എഴുപത് ഡോളറില്‍ താഴെയാണ് നിലവില്‍ ക്രൂഡ് ഓയില്‍ വില.