Friday, February 27, 2026
HomeNewsGulfയുഎഇയില്‍ വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനാ സമയങ്ങളില്‍ വരുത്തിയ മാറ്റം ഇന്ന് മുതല്‍ നിലവില്‍ വന്നു

യുഎഇയില്‍ വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനാ സമയങ്ങളില്‍ വരുത്തിയ മാറ്റം ഇന്ന് മുതല്‍ നിലവില്‍ വന്നു

യുഎഇയില്‍ വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനാ സമയങ്ങളില്‍ വരുത്തിയ മാറ്റം ഇന്ന് മുതല്‍ നിലവില്‍ വന്നു. യുഎഇയില്‍ ഉടനീളമുള്ള പള്ളികളില്‍ ഉച്ചയ്ക്ക് 12.45-നായിരിന്നു പ്രാര്‍ത്ഥന നടന്നത്.

നരെത്ത പ്രഖ്യാപിച്ച മാറ്റമാണ് ഇന്ന് മുതല്‍ നിലവില്‍ വന്നത്. യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലെയും പള്ളികളില്‍ ഏകീകൃത പ്രാര്‍ത്ഥനാ സമയം ഉറപ്പാക്കുമെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ ഇസ്ലാമിക് അഫയേഴ്സ്, ഔഖാഫ് സകാത്ത് അതോറിറ്റി അറിയിച്ചിരുന്നു. പ്രാര്‍ത്ഥയുടെ ഭാഗമായുള്ള പ്രഭാഷണം നഷ്ടപ്പെടാതിരിക്കാന്‍ വിശ്വാസികള്‍ നേരത്തെ തന്നെ പള്ളികളിലെത്തണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ചാണ് ഇന്ന് പ്രാര്‍ത്ഥനകള്‍ നടന്നത്. വിശ്വാസികള്‍ക്ക് പൂര്‍ണ്ണമായ പ്രഭാഷണം കേള്‍ക്കാനും സ്ഥിരമായ മാര്‍ഗനിര്‍ദ്ദേശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ്
പ്രാര്‍ത്ഥനാ സമയം 12.45 ലേക്ക് മാറ്റിയത്. നിശ്ചിത പ്രഭാഷണ സമയം കൂട്ടായ ആരാധനയ്ക്കും ഏകീകൃതമായ മത സന്ദേശങ്ങള്‍ കൈമാറുന്നതിനും സഹായകമാകുമെന്നും അതോറിറ്റി വിലയിരുത്തി. മതപരമായ ചടങ്ങുകള്‍ക്ക് അപ്പുറം സമൂഹങ്ങള്‍ തമ്മിലുള്ള ഏകോപനം സുഗമമാക്കുക എന്നതും ഈ മാറ്റത്തീലൂടെ ലക്ഷ്യമിടുന്നുണ്ട്. രാജ്യം മുഴുവന്‍ ഒരേ സമയം പിന്തുടരുന്നതിലൂടെ, ഒന്നിലധികം എമിറേറ്റുകളും ആയിരക്കണക്കിന് പള്ളികളുമുള്ള യുഎഇയില്‍ കുടുംബങ്ങള്‍ക്കും തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വെള്ളിയാഴ്ചകളിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികച്ച രീതിയില്‍ ക്രമീകരിക്കാന്‍ സാധിക്കും. ഏകീകൃത ദേശീയ നയങ്ങളിലൂടെ ദൈനംദിന ജീവിതം ലളിതമാക്കാനുള്ള യുഎഇ സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായികൂടിയാണ് നടപടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments