യുഎഇയില്‍ വരും ദിവസങ്ങളില്‍ താപനിലയില്‍ വര്‍ദ്ധനയുണ്ടാകും എന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം.നേരിയ മഴയ്ക്കും സാധ്യതയുണ്ട്.ചൊവ്വ ബുധന്‍ ദിവസങ്ങളിലാണ് യുഎഇയില്‍ താപനിലയില്‍ വര്‍ദ്ധന രേഖപ്പെടുത്തുക.നിലവില്‍ മുപ്പത് ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ് രാജ്യത്ത് പരമാവധി താപനില രേഖപ്പെടുത്തുന്നത്.
കുറഞ്ഞ താപനില പത്ത് ഡിഗ്രി സെല്‍ഷ്യസില്‍ താഴെയും.വ്യാഴാഴ്ച മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.പുലര്‍കാലങ്ങളിലെ മൂടല്‍മഞ്ഞും വരും ദിവസങ്ങളില്‍ തുടരും.ഉള്‍പ്രദേശങ്ങളിലും തീരമേഖലയിലും ആയിരിക്കും മൂടല്‍മഞ്ഞ് അനുഭവപ്പെടുക.



