യുഎഇയില്‍ ഇന്ന് ഭാഗീകമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.മൂടല്‍ മഞ്ഞിനും മഴയ്ക്കും സാധ്യതയുണ്ട്.
രാവിലെ അബുദബി ദുബൈ ജബല്‍ അലി തുടങ്ങിയ സ്ഥലങ്ങളിലടക്കം മൂടല്‍ മഞ്ഞ് രൂപപ്പെട്ടിരുന്നു .തത്ഫലമായി കാഴ്ചാപരിമിതിയുണ്ടാകുകയും യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.രാവിലെ യെല്ലോ മുന്നറിയിപ്പാണ് യാത്രികര്‍ക്ക് നല്‍കിയത്.അബുദബിയിലും അല്‍ഐനിലും അടക്കം മൂടല്‍ മഞ്ഞ് വ്യാപിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിരുന്നുണ്ട്.വാഹനമോടിക്കുന്നവര്‍ വേഗപരിധി ശ്രദ്ധിക്കണമെന്നും സൈന്‍ ബോര്‍ഡിലെ നിര്‍ദേശം പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ വിവിധയിടങ്ങളില്‍ താപനിലയില്‍ ചെറിയ കുറവ് അനുഭവപ്പെട്ടിരുന്നു. എന്നാൽ ഇന്നും നാളെയും ചൂട് കുറയാനുള്ള സാധ്യത പ്രവചിക്കുന്നില്ല. അന്തരീക്ഷ ഈര്‍പ്പം കുറയാനുള്ള സാധ്യതയുണ്ട്. അബുദബിയില്‍ പരമാവധി താപനില 42 ഡിഗ്രി സെല്‍ഷ്യസും ദുബൈയില്‍ പരമാവധി താപനില 40 ഡിഗ്രി സെല്‍ഷ്യസുമായിരിക്കുമൊണ് കാലാവസ്ഥ കേന്ദ്രം അറിയിക്കുത്. നേരിയതോ മിതമായതോ ആയ കാറ്റിനും സാധ്യത പ്രവചിക്കുന്നുണ്ട്. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലും ശാന്തമായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു



