അബുദബി: യുഎഇയില്‍ ചൂട് കനക്കുന്നതിനു പിന്നാലെ വിവിധയിടങ്ങളില്‍ മഴയും അനുഭവപ്പെട്ടു. അല്‍ ഐന്‍, ശിക്ല, എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. ഷാര്‍ജയില്‍ ദെയ്ദ്, ഖോര്‍ഫക്കാന്‍, മെലീഹ എന്നിവിടങ്ങളിലും മിതമായ മഴ അനുഭവപ്പെട്ടു. ഇന്ന് രാജ്യത്ത് വിവിധയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഉച്ചയ്ക്ക് ശേഷം റാസല്‍ഖൈമയുടെ തീരപ്രദേശങ്ങളിള്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച പൊതുവേ മേഘാവൃതമായ കാലാവസ്ഥയാണ് രാജ്യത്ത് അനുഭവപ്പെട്ടത്. ഇതോടൊപ്പം രാജ്യത്ത് താപനിലയും വര്‍ദ്ധിക്കുകയാണ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ 49 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് രാജ്യത്ത് ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നത്. അന്തരീക്ഷ ഈര്‍പ്പം വര്‍ദ്ധിക്കുന്നതിനാല്‍ കനത്ത മൂടല്‍ മഞ്ഞാണ് പുലര്‍ച്ചെ അനുഭവപ്പെടുന്നത്. കാഴ്ചപരിധി മറക്കുന്നതിനാല്‍ വാഹന ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിരുന്നു.