യുഎഇയുടെ വടക്കന്‍ എമിറേറ്റുകളില്‍ മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും.ഷാര്‍ജ റാസല്‍ഖൈമ ഫുജൈറ എമിറേറ്റുകളും വിവിധ ഭാഗങ്ങളിലാണ് മഴ അനുഭവപ്പെട്ടത്.റാസല്‍ഖൈമയില്‍ ഖലീലയില്‍ ശക്തമായ മഴയാണ് പെയ്തത്.ജബല്‍ജയ്‌സില്‍ ഭേദപ്പെട്ട നിലയില്‍ മഴ പെയ്തു.ദിബ്ബ,അല്‍ ജീസറ അല്‍ ഹംറ,ഷാം എന്നിവിടങ്ങളിലും മഴ ലഭിച്ചു.ഷാര്‍ജ നഗരത്തില്‍ നേരിയ മഴയാണ് പെയ്തത്.മഴയ്ക്ക് പിന്നാലെ തണുപ്പ് വര്‍ദ്ധിച്ചു.പലയിടത്തും ശക്തമായ കാറ്റും വീശുന്നുണ്ട്.
മഴമേഘങ്ങള്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് വടക്കന്‍ എമിറേറ്റുകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.റാസല്‍ഖൈമയുടെ ചില ഭാഗങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് ആണ് നല്‍കിയിരിക്കുന്നത്.ഇന്ന് രാത്രി പതിനൊന്ന് മണി വരെയാണ് മുന്നറിയിപ്പ്



