യുഎഇയില്‍ ഈ വാരാന്ത്യത്തില്‍ ചൂട് വര്‍ദ്ധിക്കും എന്ന് ദേശീയ കാലവസ്ഥാ കേന്ദ്രം.രാത്രിയില്‍ അന്തരീക്ഷ ഈര്‍പ്പത്തിലും വര്‍ദ്ധനയുണ്ടാകും.കനത്ത ചൂട് അനുഭവപ്പെടുന്ന സമയങ്ങളില്‍ മുന്‍കരുതല്‍ സ്വീകരിക്കണം എന്നും ദേശീയകാലാവസ്ഥാ കേന്ദ്രം ആവശ്യപ്പെട്ടു.നാളെയും മറ്റന്നാളും യുഎഇയില്‍ ചൂട് വര്‍ദ്ധിക്കും എന്നാണ്ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കനത്ത ചൂടായിരിക്കും അനുഭവപ്പെടുക.കൂടിയ താപനില നാല്‍പ്പത്തിയേഴ് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും.അബുദബി അല്‍ദഫ്ര മേഖലയില്‍ ആയിരിക്കും കൂടുതല്‍ ചൂട് അനുഭവപ്പെടുക.ദുബൈയില്‍ പരമാവധി നാല്‍പ്പത്തിമൂന്ന് ്ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയര്‍ന്നേക്കും.
ഇന്ന് 46.6 ഡിഗ്രി സെല്‍ഷ്യസ് ആണ് യുഎഇയില്‍ പരമാവധി താപനില രേഖപ്പെടുത്തിയത്.കനത്ത ചൂട് അനുഭവപ്പെടുന്ന സമയങ്ങളില്‍ നേരിട്ട് സുര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രമിക്കണം എന്നും ശരീരത്തില്‍ ജലാംശം നിലനിര്‍ത്തണം എന്നും അധികൃതര്‍ ആവശ്യപ്പെട്ടു.നാളെ രാത്രിയിലും ഞായറാഴ്ച പുലര്‍ച്ചെയും അന്തരീക്ഷ ഈര്‍പ്പത്തിലും വര്‍ദ്ധനയുണ്ടാകും.ഞായറാഴ്ചയും താപനിലയിലെ വര്‍ദ്ധന തുടരും എന്നും ദേശീയകാലാവസ്ഥാ കേന്ദ്രം അറിയിച്ചു.