യുഎഇയില്‍ വീണ്ടും ചൂട് വര്‍ദ്ധിക്കുന്നു.ഉയര്‍ന്ന താപനില അന്‍പത് ഡിഗ്രി സെല്‍ഷ്യസിന് തൊട്ടരുകില്‍ എത്തി.ജൂണ്‍ പകുതിക്ക് ശേഷമായിരിക്കും രാജ്യത്ത് വേനല്‍ക്കാലം ഔദ്യോഗികമായി ആരംഭിക്കുക.
കടുത്ത ചൂട് കാലത്തേക്ക് കടന്നിരിക്കുകയാണ്.ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് ഇന്ന് യുഎഇയില്‍ രേഖപ്പെടുത്തിയത്. നാല്‍പ്പത്തിയൊന്‍പത് ഡിഗ്രി സെല്‍ഷ്യസ്.അല്‍ദഫ്രമേഖലയില്‍ ഉച്ചക്ക് 2.45-ന് ആണ് നാല്‍പത്തിയൊന്‍പത് ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്.കുറഞ്ഞ താപനിലയിലും വര്‍ദ്ധന രേഖപ്പെടുത്തി.അലൈനില്‍ രേഖപ്പെടുത്തിയ 20.4 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇഇന്ന് രാജ്യത്ത് അനുഭവപ്പെട്ട ഏറ്റവും കുറഞ്ഞ താപനില.വരും ആഴ്ച്ചകളില്‍ താപനിലയില്‍ വീണ്ടും വര്‍ദ്ധനയുണ്ടാകും.ചൂട് കഠിനമായെങ്കിലും യുഎഇ വേനല്‍ക്കാലം ആരംഭിച്ചിട്ടില്ല.ജൂണ്‍ ഇരുപത്തിയൊന്നോട് കൂടിയായിരിക്കും രാജ്യത്ത് ഔദ്യോഗികമായി വേനല്‍ക്കാലം ആരംഭിക്കുക എന്നതാണ് ജ്യോതിശാസ്ത്രവിലയിരുത്തല്‍.
ജൂണില്‍ അന്‍പത് ഡിഗ്രി സെല്‍ഷ്യസിലേക്കും താപനില എത്തും.മെയ് മാസത്തെ അപേക്ഷിച്ച് ജൂണില്‍ താപനിലയില്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസിന്റെ വരെ വര്‍ദ്ധനയുണ്ടാകും എന്നാണ് ദേശീയകാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്. അന്തരീക്ഷ ഈര്‍പ്പം കൂടി വര്‍ദ്ധിക്കുന്നതോടെ അതിലും കൂടുതല്‍ ചൂട് അനുഭവപ്പെടും.ചൂട് കൂടുന്നതോടെ യുഎഇയില്‍ തുറസ്സായ സമയത്ത് തൊഴിലെടുക്കുന്നവര്‍ക്ക് ഉച്ചവിശ്രമം പ്രഖ്യാപിക്കും.മൂന്ന് മാസക്കാലം ആണ് മുന്‍വര്‍ഷങ്ങളില്‍ ഉച്ചവിശ്രമം അനുവദിച്ചിരുന്നത്.