Friday, February 27, 2026
HomeNewsGulfയുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ്

യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ്

യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ് പടരുന്നു.ദുബായ്, അബുദാബി ഉള്‍പ്പെടെയുള്ള വിവിധ തീരദേശ ഉള്‍നാടന്‍ മേഖലകളില്‍ കാഴ്ചപരിധി കുറഞ്ഞതോടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.ഇന്ന് പുലര്‍ച്ചെ മുതല്‍ 10 മണി വരെ നീണ്ടു നിന്ന കനത്ത മൂടല്‍ മഞ്ഞില്‍ പലയിടങ്ങളിലും ഗതാഗത പ്രതിസന്ധി ഉണ്ടായി.മൂടല്‍മഞ്ഞ് രൂക്ഷമായ സാഹചര്യത്തില്‍ അബുദാബി പൊലീസ് പ്രധാന പാതകളില്‍ വേഗനിയന്ത്രണം ഏര്‍പ്പെടുത്തി. മക്തൂം ബിന്‍ റാഷിദ് റോഡില്‍ വേഗപരിധി മണിക്കൂറില്‍ 100 കിലോമീറ്ററില്‍ നിന്ന് 80 കിലോമീറ്ററായി കുറച്ചു. ദൂരക്കാഴ്ച കുറയുമ്പോള്‍ അപകടങ്ങള്‍ ഒഴിവാക്കാനായി നിശ്ചയിച്ചിട്ടുള്ള സ്മാര്‍ട്ട് ട്രാഫിക് സംവിധാനത്തിന്റെ ഭാഗമായാണ് നടപടി. മുന്‍പിലുള്ള വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കണമെന്നും ട്രാഫിക് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു. ദുബായിലെയും അബുദാബിയിലെയും ഷാര്‍ജയിലെയും പൂണമായും മഞ്ഞില്‍ പുതഞ്ഞ നിലയിലായിരുന്നു. തെരുവുവിളക്കുകള്‍ മഞ്ഞിലൂടെ മങ്ങി കാണപ്പെടുന്ന അവസ്ഥയായിരുന്നു രാവിലെ. ഔദ്യോഗിക കാലാവസ്ഥാ അറിയിപ്പുകള്‍ മാത്രം ശ്രദ്ധിക്കണമെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. ഇന്ന് അബുദാബിയില്‍ 15 മുതല്‍ 24 ഡിഗ്രി വരെയും ദുബായില്‍ 13 മുതല്‍ 24 ഡിഗ്രി വരെയുമായിരിക്കും താപനിലയെന്നും അധികൃതര്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments