യുഎഇയില്‍ കടുത്ത ചൂടും വേനല്‍മഴയും തുടരുകയാണ്.ഷാര്‍ജയുടെ ഉള്‍ഭാഗങ്ങളില്‍ ആണ് ഇന്ന് കനത്ത മഴ അനുഭവപ്പെട്ടത്.ചില സ്ഥലങ്ങളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.യുഎഇയില്‍ അന്‍പത് ഡിഗ്രി സെല്‍ഷ്യസിന് അടുത്താണ് ഇന്ന് താപനില രേഖപ്പെടുത്തിയത്.മറുവശത്ത് ചിലയിടങ്ങളില്‍ കനത്ത മഴയും.ഷാര്‍ജയില്‍ മദാമിന് സമീപത്തുള്ള പ്രദേശങ്ങളില്‍ ആണ് ഇന്ന് ശക്തമായ മഴ അനുഭവപ്പെട്ടത്.റാസല്‍ഖൈമയില്‍ ഷൗക്ക അടക്കമുള്ള പ്രദേശങ്ങളിലും മഴ അനുഭവപ്പെട്ടു.ഷാര്‍ജയുടെ മധ്യമേഖലയില്‍ ഇന്ന് ശക്തമായ പൊടിക്കാറ്റും അനുഭവപ്പെട്ടു.പ്രതികൂലകാലാവസ്ഥയെ തുടര്‍ന്ന് അബുദബി,ഷാര്‍ജ.ഫുജൈറ എമിറേറ്റുകളുടെ ചില ഭാഗങ്ങളില്‍ ദേശീയകാലാവസ്ഥാ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഫുജൈറ,അല്‍ഐന്‍,അല്‍ദഫ്ര തുടങ്ങിയ പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.കാറ്റിന്റെ വേഗത മണിക്കൂറില്‍ നാല്‍പ്പത് കിലോമീറ്റര്‍ വരെ ഉയര്‍ന്നേക്കും എന്നും മുന്നറിയിപ്പുണ്ട്.അബുദബിയിലെ മെസൈറയില്‍ ഇന്ന് 49.6 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.രാജ്യത്ത് അഞ്ച് സ്ഥലങ്ങളില്‍ ഇന്ന് നാല്‍പ്പത്തിയൊന്‍പത് ഡിഗ്രിക്ക് മുകളില്‍ ഇന്ന് താപനില രേഖപ്പെടുത്തി,