ഇത്തിഹാദ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതോടെ വിവിധ
എമിറേറ്റുകള്‍ക്കിടയിലെ വാഹനത്തിരക്ക്് കുറയും എന്നും വിലയിരുത്തല്‍.
ഷാര്‍ജ അടക്കമുള്ള എമിറേറ്റുകളുടെ വന്‍ വികസനത്തിനും ഇത്തിഹാദ്
പാസഞ്ചര്‍-ചരക്ക് സര്‍വീസുകള്‍ സഹായകമാകും.യുഎഇയുടെ ഇത്തിഹാദ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതോടെ ദുബൈയ്ക്കും ഷാര്‍ജയ്ക്കും ഇടയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും എന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.ഇരു എമിറേറ്റുകള്‍ക്കിടയിലെ യാത്രകള്‍ക്ക് കൂടുതല്‍ പേര്‍ ട്രെയിന്‍ ആശ്രയിച്ച് തുടങ്ങുന്നതോടെ പ്രധാനപാതകളിലെ വാഹനങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാകും.
പാസഞ്ചര്‍ ട്രെയ്‌നിന് നിലവില്‍ ദുബൈ ഷാര്‍ജ അബുദബി ഫുജൈറ എന്നിവിടങ്ങളിലായി നാല് സ്റ്റേഷനുകള്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.ഷാര്‍ജ യൂണിവേഴ്‌സിറ്റി സിറ്റിയില്‍ ആണ് ഇത്തിഹാദ് റെയ്‌ലിന്റെ ആദ്യ പാസഞ്ചര്‍ സ്റ്റേഷനുകളില്‍ ഒന്ന് നിര്‍മ്മിക്കുന്നത്.ഷാര്‍ജ വിമാനത്താവളത്തിലേക്കുള്ള യാത്രകള്‍ക്കും ഭാവിയില്‍ ഇത്തിഹാദ് റെയില്‍ പ്രയോജനപ്പെടും.നിലവില്‍ പരീക്ഷണ ഓട്ടത്തിലാണ് പാസഞ്ചര്‍ ട്രെയ്ന്‍.അടുത്ത വര്‍ഷം സര്‍വീസ് ആരംഭിക്കുന്നതിന് ആണ് നീക്കം.സൗദി അതിര്‍ത്തിയില്‍ സില മുതല്‍ ഫുജൈറ വരെ പതിനൊന്ന് നഗരങ്ങളെ ബന്ധിപ്പിച്ചാണ് പാസഞ്ചര്‍ സര്‍വീസ് വരുന്നത്.എമിറേറ്റുകള്‍ക്കിടയിലെ യാത്രകളിലും ഇത്തിഹാദ് റെയില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കും.മണിക്കൂറില്‍ ഇരുനൂറ് കിലോമീറ്റര്‍ വേഗതയില്‍ ആണ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്തുക.