റഷ്യന്‍ യാത്രാ വിമാനം തകര്‍ന്നു വീണ് അപകടം. വിമാനത്തിലുണ്ടായിരുന്ന 49 യാത്രക്കാരും മരണപ്പെട്ടു. ലാന്‍ഡിങിലെ പിഴവാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പറന്നുയരുന്നതിനിടെ എയര്‍ട്രാഫിക് കണ്‍ട്രോളുമായുള്ള വിമാനത്തിന്റെ ബന്ധം നഷ്ടമായിരുന്നു. സൈബീരിയ ആസ്ഥാനമായുള്ള അംഗാര എയര്‍ലൈന്‍സിന്റെ എഎന്‍ 24 വിമാനമാണ് തകര്‍ന്നു വീണത്. റഡാറില്‍ നിന്നും അപ്രത്യക്ഷമായ വിമാനം കണ്ടെത്താന്‍ നടത്തിയ തിരച്ചലിലാണ് അതിര്‍ത്തി പ്രദേശമായ ഫാര്‍ ഈസ്റ്റേണ്‍ മേഖലയില്‍ വിമാനം തകര്‍ന്നു വീണ് കത്തുന്ന നിലയില്‍ കണ്ടെത്തി. അമുര്‍ മേഖലയിലെ ടിന്‍ഡിയില്‍ ലാന്‍ഡിങിന് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. രണ്ടാമത്തെ ലാന്‍ഡിങിനായി പറന്നുയര്‍ന്ന വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമായി. പ്രാഥമിക വിവരങ്ങള്‍ പ്രകാരം കുട്ടികള്‍ ഉള്‍പ്പെടെ 43 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
യാത്രാ വിമാനം തകര്‍ന്നു വീണു: 49 യാത്രക്കാര്‍ മരിച്ചു
RELATED ARTICLES