യുഎഇ ഇന്ത്യ യാത്രാനിരക്കില്‍ 30 ശതമാനത്തിന്റെ വര്‍ധന. ശൈത്യകാല അവധി തുടങ്ങിയതും ഇന്‍ഡിഗോ പ്രതിസന്ധിയുമാണ് നിരക്ക് ഉയരാന്‍ കാരണായത്,
യുഎഇ യില്‍ ശൈത്യകാല അവധി ആരംഭിച്ചതോടെ ഇന്ത്യയിലേക്കുള്ള വിമാനനിരക്കും കുത്തനെ ഉയര്‍ന്നു. സാധാരണഗതിയില്‍ 20 ശതമാനം വരെയാണ് നിരക്ക് ഉയരാറ് എങ്കില്‍ ഇത്തവണയിത് 30 ശതമാനം വരെയാണ് ഉയര്‍ന്നത്. ഇന്‍ഡിഗോ വിമാനത്തിന്റെ പ്രതിസന്ധിയാണ് ഇത്തവണ റേറ്റ് കുത്തനെ ഉയരാന്‍ ഇടയാക്കിയത്. തിരക്കേറിയ നഗരങ്ങളിലേക്കുള്ള യാത്രാനിരക്കാണ് കുത്തനെ ഉയര്‍ന്നത്. ഷാര്‍ജയില് നിന്ന് കൊച്ചിയിലേക്ക് കഴിഞ്ഞദിവസം ടിക്കറ്റിന് 1800 ദിര്‍ഹത്തിനും മുകളിലായിരുന്നു ടിക്കറ്റ് നിരക്ക്. അതായത് ഏകദേശം 45,000 രൂപ വരെ. അവധി അവസാനിക്കുന്ന ജനുവരി ആദ്യവാരത്തില്‍ തിരികെയുള്ള ടിക്കറ്റുകളുടെ നിരക്ക് 2000 ദിര്‍ഹത്തിനും മുകളിലാണ്. നിലവിലെ ടിക്കറ്റ് നിരക്ക് പ്രകാരം ഒരു കുടുംബത്തിന് അവധിക്ക് നാട്ടിലേക്ക് പോകണമെങ്കില്‍ ലക്ഷങ്ങളാണ് ടിക്കറ്റിനത്തില്‍ മാത്രം ചിലവിടേണ്ടത്.



