ലാന്‍ഡിംഗിനിടെ തെന്നിമാറി കൊച്ചി-മുംബൈ എയര്‍ഇന്ത്യ വിമാനം.മുംബൈ വിമാനത്താവളത്തില്‍ ആണ് അപകടം.വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്.
ഇന്ന് രാവിലെ കൊച്ചിയില്‍ നിന്നും പുറപ്പെട്ട എയര്‍ബസ് എ320 വിമാനം ആണ് മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിന്റെ റണ്‍വേയില്‍ നിന്നും തെന്നിമാറിയത്.ലാന്‍ഡിംഗിനിടെ രാവിലെ ഒന്‍പതരയോട് കൂടിയായിരുന്നു അപകടം.കന്നമഴയാണ് വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറാന്‍ കാരണം.
വിമാനം സുരക്ഷിതമായി ടെര്‍മിനലിലേക്ക് എത്തിക്കാന്‍ കഴിഞ്ഞെന്നും യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും എയര്‍ഇന്ത്യ അറിയിച്ചു.വിമാനത്തിന്റെ മൂന്ന് ടയറുകള്‍ തകര്‍ന്നതായും എഞ്ചിന് തകരാര്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വിമാനം പരിശോധിച്ച് വരുന്നുവെന്നാണ് എയര്‍ഇന്ത്യ വ്യക്തമാക്കുന്നത്.അപകടത്തില്‍ റണ്‍വേയ്ക്കും ചെറിയ നാശം സംഭവിച്ചിട്ടുണ്ട്. പ്രധാന റണ്‍വേ ആയ 09/27-ന് നേരിയ കേടുപാടുകള്‍ സംഭവിച്ചെന്നും പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.



