ഗാസയിലെ ആശുപത്രി ആക്രമണം ഹമാസിന്റെ നിരീക്ഷണ ക്യാമറ തകര്‍ക്കാനായിരുന്നെന്ന് ഇസ്രയേല്‍ സൈന്യം.മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിട്ടിരുന്നില്ല.സംഭവത്തില്‍ ഇസ്രയേല്‍ സൈനിക മേധാവി കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.ഇസ്രയേല്‍ സൈന്യത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് നാസര്‍ ആശുപത്രിയില്‍ ഹമാസ് സ്ഥാപിച്ച ക്യാമറ തകര്‍ക്കാനായിരുന്നു ആക്രമണം എന്നാണ് സൈന്യത്തിന്റെ വിശദീകരണം.പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.കൊല്ലപ്പെട്ടവരില്‍ ആറ് പേര്‍ ഹമാസ് ഭീകരരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ വിശദീകരണത്തില്‍ നിന്നും വ്യത്യസ്ഥമാണ് സൈന്യത്തിന്റെ റിപ്പോര്‍ട്ട്.സംഭവിക്കാന്‍ പാടില്ലാത്ത ദാരുണസംഭവം എന്നാണ് ആശുപത്രി ആക്രമണത്തെക്കുറിച്ച് നെതന്യാഹു തിങ്കളാഴ്ച പ്രതികരിച്ചത്.
രാജ്യാന്തരവാര്‍ത്ത ഏജന്‍സികളായ റോയിട്ടേഴ്‌സ് അസോസിയേറ്റഡ് പ്രസ്,ടെലിവിഷന്‍ ചാനലായ അല്‍ജസീറ എന്നിവയുടെ പ്രതിനിധികള്‍ ആണ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.ഗാസയിലെ സംഭവവികാസങ്ങള്‍ രാജ്യാന്തരമാധ്യമങ്ങളിലൂടെ പുറംലോകത്ത് എത്തിച്ചുകൊണ്ടിരുന്നവരാണ് മരിച്ച അഞ്ച് മാധ്യമപ്രവര്‍ത്തകര്‍.നാസര്‍ ആശുപത്രിയില്‍ സ്ഥാപിച്ച ക്യാമറയില്‍ നിന്നുളള ദൃശ്യങ്ങള്‍ റോയിട്ടേഴ്‌സ് തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വാര്‍ത്താമാധ്യമങ്ങള്‍ക്കും ഈ ദൃശ്യങ്ങള്‍ തത്സമം നല്‍കിയിരുന്നു.ഈ ക്യാമറ പ്രവര്‍ത്തിപ്പിച്ചിരുന്ന ആളാണ് ആദ്യ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.ഇതിന് ശേഷം പത്ത് മിനുട്ട് കഴിഞ്ഞായിരുന്നു രണ്ടാമത് ആക്രമണം.ഈ ആക്രമണത്തില്‍ നാല് മാധ്യമപ്രവര്‍ത്തകര്‍ അടക്കം പത്തൊന്‍പത് പേരും കൊല്ലപ്പെട്ടു.