ദുബൈയില്‍ മരണാനന്തര നടപടികള്‍ ലഘൂകരിക്കാന്‍ പുതിയ സംവിധാനമൊരുങ്ങുന്നു. ജാബര്‍ എന്നപേരിലാണ് ദുബൈ ഹെല്‍ത്ത് അതോറിറ്റി പുതിയ ഏകീകൃത സംവിധാനം തുടങ്ങിയിരിക്കുന്നത്.
പ്രവാസികള്‍ക്ക് ഉള്‍പ്പടെ ഗുണകരമാവുന്ന പദ്ധതിക്കാണ് ദുബൈ ഹെല്‍ത്ത് അതോറിറ്റി തുടക്കമിട്ടിരിക്കുന്നത്. 22 സര്‍ക്കാര്‍ വകുപ്പുകള്‍ ഏകോപിപ്പിച്ചാണ് ജാബര്‍ എന്ന പുതിയ സംവിധാനം പ്രവര്‍ത്തിക്കുന്നത്. മരിച്ചവരുടെ രേഖകള്‍ തയ്യാറാക്കാന്‍ വിവിധ ഓഫീസുകള്‍ കയറിയിറങ്ങുന്നത് ഒഴിവാക്കുന്നതിന് പുതിയ സംവിധാനം സഹായിക്കും. പുതിയ സംവിധാനത്തിന് കീഴില്‍ മരിച്ചവരുടെ കുടുംബത്തിന് സേവനം നല്‍കാന്‍ പ്രത്യേകമായി ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനുണ്ടാകും. മരണം സംഭവിക്കുന്നത് ഇനിമുതല്‍ ആശുപത്രിയില്‍ വെച്ചാണ് എങ്കില്‍ പ്രത്യേക അപേക്ഷ നല്‍കാതെ തന്നെ മരണസര്‍ട്ടീഫിക്കറ്റ് ലഭ്യമാക്കും. മയ്യത്ത് പരിപാലനം, കബറടക്കം തുടങ്ങിയ ചടങ്ങുകള്‍ക്കായി വളണ്ടിയര്‍മാരെയും ലഭ്യമാക്കുന്നതാണ് സംവിധാനം. പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന നടപടികള്‍ വേഗത്തിലാക്കാനും ഈ സംവിധാനം സഹായകമാവും



