മരണപ്പെട്ടവരുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചാല്‍ 5 ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കും. ഔചിത്യമില്ലാതെ ഇത്തരം ഫോട്ടോകള്‍ വ്യാപകമായി പ്രചരിപ്പിക്കു്ന്നച് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്
മരണപ്പെട്ടവരുടെ ഫോട്ടോ ബന്ധപ്പെട്ടവരുടെ അനുമതിയും ഔചിത്യവുമില്ലാതെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നതിനെതിരെയാണ് യുഎഇയിലെ നിയമ മനശാസ്ത്ര വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയത്. ഇത്തരം ചിത്രങഅങള്‍ പങ്കുവെക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണേന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. 5 ലക്ഷം വരെ പിഴ, നാടുകടത്തല്‍ തുടങ്ങിയ ശിക്ഷകളാണ് ലഭിക്കുക. അപകട സ്ഥലങ്ങള്‍, ആശുപത്രി എമര്‍ജന്‍സി മുറികള്‍, സെമിത്തേരികള്‍, എന്നിവിടങ്ങളില്‍ നിന്നെടുത്ത ദൃശ്യങ്ങള്‍ പ്രചരിപ്പി്കുവാന്‍ പാടില്ല. 2021 ലെ സൈബര്‍ ക്രൈം ഫെഡറല്‍ ഡിക്രി നിയമപ്രകാരം മരിച്ചവരുടെ ചിത്രങ്ങള്‍ ബന്ധുക്കളുടെ അനുമതിയില്ലാതെ പോസ്റ്റ് ചെയ്യാന്‍ പാടില്ല. അനുമതിയില്ലാതെ പടം പങ്കുവെക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്കപ്പുറം വൈകാരികമായ പ്രത്യാഘാതങ്ങള്‍ക്കും കാരണമാകുമെന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.



