Friday, February 27, 2026
HomeUncategorisedമയക്കുമരുന്ന് കടത്ത് ; രണ്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ

മയക്കുമരുന്ന് കടത്ത് ; രണ്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ


രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തിയതിന് രണ്ട് ഇന്ത്യാക്കാരെ കുവൈറ്റില്‍ വധശിക്ഷയ്ക്ക് വിധേയരാക്കി. ഹെറോയിന്‍, മെത്താംഫെറ്റാമൈന്‍ എന്നിവ വന്‍ തോതില്‍ കടത്തിയ കുറ്റത്തിനാണ് വധശിക്ഷ നടപ്പാക്കിയത്.

രാജ്യത്തിനുള്ളില്‍ വിതരണത്തിനായി വന്‍തോതില്‍ മയക്കുമരുന്ന് എത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ റെസിഡെന്‍ഷ്യല്‍ ഏരിയകളില്‍ ശക്തമാക്കിയ റെയ്ഡിലാണ് ഹെറോയിന്‍, മെത്താംഫെറ്റാമൈന്‍ എന്നിവയുമായി രണ്ട് ഇന്ത്യക്കാരെ പിടികൂടിയത്. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൈഫാന്‍, ഷുവൈഖ് പ്രദേശങ്ങളില്‍ നിന്നാണ് രണ്ടുപേരും പിടിയിലായത്. ഇവരില്‍ നിന്ന് 14 കിലോഗ്രാം ഹെറോയിനും ഷാബു എന്നറിയപ്പെടുന്ന 8 കിലോഗ്രാം മെത്താംഫെറ്റാമൈനും രണ്ട് ഇലക്ട്രോണിക് വെയ്ിംഗ് സ്‌കെയിലുകളും അധികൃതര്‍ പിടിച്ചെടുത്തു. ക്രിമിനല്‍ സുരക്ഷാ മേഖലയ്ക്ക് കീഴിലുള്ള ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ ഡ്രഗ് കണ്‍ട്രോളാണ് ഈ ഓപ്പറേഷന്‍ നടത്തിയത്. കുവൈറ്റിന് പുറത്ത് നിന്ന് പ്രവര്‍ത്തിക്കുന്ന ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയിലെ അംഗങ്ങളാണ് പ്രതികളെന്ന് പ്രോസിക്യൂട്ടര്‍മാര്‍ തെളിയിച്ചതിനെത്തുടര്‍ന്ന് ജഡ്ജി ഖാലിദ് അല്‍ തഹൂസ് അധ്യക്ഷനായ ക്രിമിനല്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments