ഭക്ഷ്യവസ്തുക്കളുമായി ഗാസയിലേക്ക് നൂറിലധികം ട്രക്കുകള്‍ പ്രവേശിച്ചതായി ഇസ്രയേല്‍.നൂറിലധികം ട്രക്കുകള്‍ കൂടി ഉടന്‍ ഗാസ മുനമ്പില്‍ പ്രവേശിക്കും.വിമാനത്തില്‍ നിന്നും ഭക്ഷ്യവസ്തുക്കള്‍ എയര്‍ഡ്രോപ് ചെയ്യുന്നതും
ആരംഭിച്ചിട്ടുണ്ട്.ഞായറാഴ്ച ഭക്ഷ്യവസ്തുക്കളുമായി 120 ട്രക്കുകള്‍ ആണ് പ്രവേശിച്ചത്.180 ട്രക്കുകള്‍ ഭക്ഷ്യവസ്തുക്കളുമായി ഗാസയിലേക്ക് പ്രവേശിക്കുന്നതിനമ് കാത്തുനില്‍ക്കുന്നുവെന്നും ഇസ്രയേല്‍ അറിയിച്ചു.ഗാസയില്‍ ഭക്ഷണവിതരണം നടക്കുന്നുണ്ടെന്നും ഇസ്രയേല്‍ ഭരണകൂടം അറിയിച്ചു.നൂറിലധികം ട്രക്കുകള്‍ ഗാസയില്‍ പ്രവേശിച്ചതായി ഐക്യരാഷ്ട്രസഭയും സ്ഥിരീകരിക്കുന്നുണ്ട്.എന്നാല്‍ ഗാസയിലെ പട്ടിണി നീക്കുന്നതിന് ഇതൊന്നും മതിയാകില്ലെന്നും യുഎന്‍ വ്യക്തമാക്കി.ദിവസങ്ങളായി കടുത്ത പട്ടിണിയില്‍ കഴിയുന്ന പലസ്തീനികള്‍ ഭക്ഷ്യവസ്തുക്കളുമായി എത്തുന്ന ലോറികളെ പൊതിയുകയാണ്.വെയര്‍ഹൗസില്‍ എത്തും മുന്‍പ് തന്നെ ലോറികള്‍ കാലിയാവുകയും ചെയ്യും.
സഹായവിതരണത്തിനായി മൂന്ന് സ്ഥലങ്ങളില്‍ പ്രതിദിനം പത്ത് മണിക്കൂര്‍ യുദ്ധം നിര്‍ത്തിവെയ്ക്കും എന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്. സഹായവസ്തുക്കള്‍ എത്തിക്കുന്നതിനായി സുരക്ഷിത ഇടനാഴിയും ഒരുക്കിയിട്ടുണ്ടെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.യുഎഇയും ഇസ്രയേലും ജോര്‍ദ്ദാനും വിമാനങ്ങളില്‍ നിന്നും ഭക്ഷ്യവസ്തുക്കള്‍ എയര്‍ഡ്രോപ് ചെയ്യുന്നുണ്ട്.ഇരുപത്തിയഞ്ച് ടണ്ണോളം ഭക്ഷ്യവസ്തുക്കള്‍ ആണ് ഇത്തരത്തില്‍ വിതരണം ചെയ്യുന്നത്.ഗാസയിലെ പട്ടിണികിടന്ന് ജനങ്ങള്‍ മരിക്കുന്നതില്‍ വലിയ വിമര്‍ശനം ആണ് ഇസ്രയേലിന് എതിരെ രാജ്യാന്തരതലത്തില്‍ ഉയര്‍ന്നത്.രാജ്യാന്തരസമ്മര്‍ദ്ദം കടുത്തതോടെയാണ് സഹായംവിതരണത്തിന് ഇസ്രയേല്‍ അനുമതി നല്‍കിയത്.