ദുബൈ മെട്രോയുടെ ബ്ലലൈന്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി നഗരത്തില്‍ ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ആര്‍ടിഎ.മിര്‍ദിഫ് മേഖലയില്‍ ആണ് ഗതാഗതം നിയന്ത്രണം.മിര്‍ദിഫ് സിറ്റി സെന്ററിന് സമീപത്ത് അഞ്ചും എട്ടും സ്ട്രീറ്റുകള്‍ക്കിടയിലെ റൗണ്ട് എബൗട്ട് അടച്ചിടും എന്നാണ് ആര്‍ടിഎയുടെ അറിയിപ്പ്.അഞ്ചാം സ്ട്രീറ്റില്‍ നിന്നും എട്ടാം സ്ട്രീറ്റിലേക്കുള്ള വാഹനങ്ങള്‍ വഴിതിരിച്ചുവിടും.സിറ്റിസെന്റര്‍ സന്ദര്‍ശകര്‍ക്ക് പാര്‍ക്കിംഗിലേക്ക് ഒരു ബദല്‍ പാത ഒരുക്കുമെന്നും ആര്‍ടിഎ വ്യക്തമാക്കി.സിറ്റി സെന്ററിന് സമീപം മിര്‍ദിഫ് സ്ട്രീറ്റില്‍ നിന്നും വരുന്ന വാഹനങ്ങളില്‍ ഘൂറൂബ് സ്ട്രീറ്റിന് സമീപം യൂടേണ്‍ സൗകര്യം ഒരുക്കും.
2029-ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുക ലക്ഷ്യമിട്ടാണ് ദുബൈ ഭരണകൂടം മെട്രോ ബ്ലുലൈനിന്റെ നിര്‍മ്മാണം ആരഭിച്ചിരിക്കുന്നത്.ആദ്യ മെട്രോ സ്‌റ്റേഷന്റെ നിര്‍മ്മാണോദ്ഘാടനം കഴിഞ്ഞ മാസം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ആണ് നിര്‍വഹിച്ചത്.മുപ്പത്ത് കിലോമീറ്റര്‍ നീളത്തിലാണ് പുതിയ ലൈന്‍ നിര്‍മ്മിക്കുന്നത്.