ഹെവി മെറ്റല്‍ സംഗീതശാഖയ്ക്ക് രൂപം നല്‍കിയ ആദ്യകാല ഇംഗ്ലീഷ്റോക്ക് ബാന്‍ഡുകളില്‍ ഒന്നായ ബ്ലാക്ക് സാബത്തിന്റെ ഗായകന്‍ ഓസി ഒസ്‌ബോണ്‍ അന്തരിച്ചു.എഴുപത്തിയാറ് വയസായിരുന്നു.മൂന്നാഴ്ച മുന്‍പാണ് ഓസി തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചുള്ള സംഗീത പരിപാടി സംഘടിപ്പിച്ചത്.പ്രിന്‍സ് ഓഫ് ഡാര്‍ക്‌നെസ് എന്ന പേരിലും ഓസി അറിയപ്പെട്ടിരുന്നു.ജോണ്‍ മൈക്കല്‍ ഓസി ഒസ്‌ബോള്‍ എന്നാണ് ഔദ്യോഗിക നാമം.ബെര്‍മിംഗ്ഹാമിലെ അസ്‌റ്റോണില്‍ 1948-ല്‍ ആയിരുന്നു ജനനം.1968-ല്‍ ഗിറ്റാറിസ്റ്റ് ടോണി ഇയോമിക്കും ഡ്രം കലാകാരന്‍ ബില്‍ വാര്‍ഡിനും ബേസ് ഗിറ്റാറിസ്റ്റ് ഗീസര്‍ ബട്‌ലര്‍ക്കും ഒപ്പം ആണ് ബ്ലാക് സാബത്തിന് രൂപം നല്‍കിയത്