8 ഇസ്ലാമിക് രാഷ്ട്രങ്ങള്‍ ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസില്‍ അംഗങ്ങളാവും. ഇത് സംബന്ധിച്ച് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാര്‍ സംയുക്ത പ്രസ്താവന ഇറക്കി.
യുഎഇ, സൗദി അറേബ്യ, തുര്‍ക്കി, ഈജിപ്ത്, ജോര്‍ദാന്‍, ഇന്തോനേഷ്യ, പാകിസ്ഥാന്‍, ഖത്തര്‍ എന്നീ എട്ട് രാജ്യങ്ങള്‍ ആണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗാസയിലെ ‘സമാധാന ബോര്‍ഡി’ല്‍ ചേരാനുള്ള ക്ഷണം സ്വീകരിച്ചത്. ഇക്കാര്യം സ്ഥിരീകരിച്ച് ഈ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ ബുധനാഴ്ച സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ട്രംപിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമാധാന ശ്രമങ്ങള്‍ക്ക് തങ്ങളുടെ രാജ്യങ്ങളുടെ പിന്തുണ ഇവര്‍ വാഗ്ദാനം ചെയ്തു. ഗാസയിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതിയില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ അംഗീകരിച്ചതുമായ ഒരു പരിവര്‍ത്തന സ്ഥാപനമെന്ന നിലയില്‍ സമാധാന കൗണ്‍സിലിന്റെ ഉത്തരവ് നടപ്പിലാക്കുന്നതിനെ പിന്തുണയ്ക്കുന്നതിനുള്ള പ്രതിബദ്ധതയും മന്ത്രിമാര്‍ വ്യക്തമാക്കി. സ്ഥിരമായ വെടിനിര്‍ത്തല്‍ ഏകീകരിക്കുക, ഗാസയുടെ പുനര്‍നിര്‍മ്മാണത്തെ പിന്തുണയ്ക്കുക, അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി ഫലസ്തീനികളുടെ സ്വയം നിര്‍ണ്ണയാവകാശത്തിനും രാഷ്ട്രത്വത്തിനുമുള്ള അവകാശത്തില്‍ അധിഷ്ഠിതമായ നീതിയുക്തവും ശാശ്വതവുമായ സമാധാനം മുന്നോട്ട് കൊണ്ടുപോകുക, അതുവഴി മേഖലയിലെ എല്ലാ രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വഴിയൊരുക്കുക എന്നിവയാണ് ബോര്‍ഡ് ഓഫ് പീസിന്റെ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിടുന്നത്.
ബോര്‍ഡ് ഓഫ് പീസ് 8 ഇസ്ലാമിക രാജ്യങ്ങള്‍ അംഗങ്ങളായി
RELATED ARTICLES



