ബിഹാര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് പുനപരിശോധനയ്ക്ക് ആധാര്‍കാര്‍ഡ് സമര്‍പ്പിക്കാമെന്ന് സുപ്രിംകോടതി.തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആധാര്‍ സ്വീകരിക്കണമെന്നും പുറത്താക്കപ്പെട്ടവരെ പാര്‍ട്ടികള്‍ സഹായിക്കണമെന്നും കോടതി ഉത്തരവ്.പുനപരിശോധനയ്ക്ക് അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്നും ഫോമുകള്‍ നേരിട്ട് നല്‍കേണ്ടതില്ലെന്നും സുപ്രിംകോടതി ഉത്തരവിട്ടു.പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷയോടൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ള 11 രേഖകളില്‍ ഏതെങ്കിലും ഒന്നോ ആധാര്‍ കാര്‍ഡോ സമര്‍പ്പിക്കാമെന്നും കോടതി വ്യക്തമാക്കി.
പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടവരെ പാര്‍ട്ടികള്‍ സഹായിക്കണമെന്നും കോടതി നിര്‍ദേശിച്ചു.വിഷയത്തില്‍ ഹര്‍ജിക്കാരല്ലാത്ത എല്ലാ അംഗീകൃത പാര്‍ട്ടികളേയും കോടതി എതിര്‍കക്ഷികളായി ചേര്‍ത്തു.സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്ക് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ രസീതുകള്‍ നല്‍കുന്നില്ലെന്ന ഹര്‍ജിക്കാരുടെ പരാതി പരിഗണിച്ച് ഫോമുകള്‍ നേരിട്ട് സമര്‍പ്പിക്കുന്നിടത്ത് ബിഎല്‍ഓമാര്‍ രസീത് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.ഇതിനിടെ കോടതി നിര്‍ദേശിച്ച പ്രകാരം വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേരുകളും കാരണവും അടങ്ങിയ പട്ടിക വെബ്‌സൈറ്റിലും പോളിംഗ് ബൂത്തുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും അറിയിച്ചു