Friday, February 27, 2026
HomeNewsGulfബഹ്‌റൈന്‍ - 191000 മരങ്ങള്‍ നട്ടുപിടിപ്പിച്ചു

ബഹ്‌റൈന്‍ – 191000 മരങ്ങള്‍ നട്ടുപിടിപ്പിച്ചു


ബഹ്‌റൈന്‍ ഗവര്‍ണറേറ്റുകളിലുടനീളം വനവല്‍ക്കരണം വ്യാപിപ്പിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി 191000 മരങ്ങള്‍ നട്ടുപിടിപ്പിച്ചു. ഇതോടെ വനവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയും ദേശീയ വനവല്‍ക്കരണ പദ്ധതി പ്രകാരം 2025-ലെ വാര്‍ഷിക ലക്ഷ്യം മറികടക്കുകയും ചെയ്തു.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് വനവത്ക്കരണ നടപടികള്‍ ആരംഭിച്ചത്. 2022 ലാണ് വനവല്ക്കരണ പദ്ധതി ആരംഭിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 191000 മരങ്ങളാണ് നട്ടുപിടിപ്പിച്ചത്. ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയാണ് മനാമ മുനിസിപ്പാലിറ്റിയില്‍ 191,000-ാമത്തെ മരം നട്ടത്. മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയവും പ്രസക്തമായ സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനം ഈ വര്‍ഷം വാര്‍ഷിക ലക്ഷ്യം കവിയാന്‍ കാരണമായി. പരിസ്ഥിതി അവബോധം വളര്‍ത്തുന്നതിനും സമഗ്ര വികസനത്തെ പിന്തുണയ്ക്കുന്ന ഒരു സുസ്ഥിര ദേശീയ സമ്പ്രദായമായി പച്ചപ്പിന്റെ സംരക്ഷണം ഉള്‍പ്പെടുത്തുന്നതിനും സഹായിക്കുന്ന കമ്മ്യൂണിറ്റി അധിഷ്ഠിത വനവല്‍ക്കരണ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതില്‍ സ്വകാര്യ മേഖലയുടെയും സിവില്‍ സൊസൈറ്റി സംഘടനകളുടെയും പങ്കിനെ ഉപപ്രധാനമന്ത്രി പരാമര്‍ശിച്ചു. ബഹ്‌റൈന്‍ രാജ്യത്തുടനീളം നട്ടുപിടിപ്പിച്ച ആകെ മരങ്ങളുടെ എണ്ണം 2.4 ദശലക്ഷത്തിലെത്തി, 2035 ആകുമ്പോഴേക്കും 3.6 ദശലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കണമെന്ന മൊത്തത്തിലുള്ള ലക്ഷ്യത്തിന്റെ 67% ഇത് പ്രതിനിധീകരിക്കുന്നു. 2.2 ദശലക്ഷം തൈകള്‍ നട്ടുപിടിപ്പിച്ചതോടെ, കണ്ടല്‍ക്കാടുകള്‍ നടീല്‍ ലക്ഷ്യത്തിന്റെ 138% എത്തി, 2035 ല്‍ നിശ്ചയിച്ചിരുന്ന 1.6 ദശലക്ഷം തൈകള്‍ എന്ന ലക്ഷ്യത്തെ മറികടന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments