യുഎഇയുടെ ബറാക്ക ആണവനിലയം ഉത്പാദനം തുടങ്ങിയിട്ട് ഇന്ന് അഞ്ച് വര്‍ഷം. രാജ്യത്തിന് ആവശ്യമായ വൈദ്യുതിയുടെ ഇരുപത്തിയഞ്ച് ശതമാനം ബറാക്കയില്‍ നിന്നാണ് എത്തുന്നത്.
2020 ഓഗസ്റ്റ് പത്തൊന്‍പതിനാണ് അബുദബി ബറാക്ക പ്ലാന്റിന്റെ ഒന്നാം യൂണിറ്റ് ദേശീയ ഗ്രിഡുമായി ബന്ധിപ്പിച്ചത്.ഇന്ന് പ്രതിവര്‍ഷം നാല്‍പ്പത് ടെറാവാട്ട്അവര്‍ വൈദ്യുതുതിയാണ് ബറാക്കയില്‍ ഉത്പാദിപ്പിക്കുന്നത്.574000 വീടുകള്‍ക്്ക വേണ്ട വൈദ്യുതി ബറാക്ക നിലയത്തില്‍ നിന്നും ലഭിക്കുന്നുണ്ട്.
പ്രതിവര്‍ഷം 22.4 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം ഇല്ലാതാക്കാന്‍ ബറാക്ക നിലയം സഹായിക്കുന്നുണ്ട്.അതായത് അന്‍പത് ലക്ഷം പെട്രോള്‍ കാറുകള്‍ നിരത്തുകളില്‍ നിന്നും നീക്കുന്നിന് തുല്യം.2009-ല്‍ ആണ് കൊറിയന്‍ ഇലക്ട്രിക് പവര്‍ കോര്‍പ്പേറഷന് എമിറേറ്റ്‌സ് ന്യുക്ലിയര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ആണവപ്ലാന്റ് നിര്‍മ്മിക്കാന്‍ കരാര്‍ നല്‍കിയത്.2000 കോടി ഡോളറിന്റെതായിരുന്നു കരാര്‍.നാല് റിയാക്ടറുകള്‍ ആണ് ബറാക്ക നിലയത്തില്‍ ഉള്ളത്. അറുപത് വര്‍ഷം ആണ് ബറാക്ക നിലയത്തിന്റെ കാലാവധി നിശ്ചയിച്ചിരിക്കുന്നത്.