സാധനങ്ങള്‍ വാങ്ങിയശേഷം പണമടക്കാന്‍ ഇനി കാര്‍ഡ് എടക്കണ്ട, പൈസയും കയ്യില്‍ കരുതേണ്ട്. പകരം നിങ്ങളുടെ മുഖമോ കൈപത്തിയോ മതി. ബയോമെട്രിക്ക് പെയ്‌മെന്റ് സൊല്യൂഷന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് യുഎഇ
സാധനങ്ങള്‍ വാങ്ങിക്കഴിഞ്ഞാല് മിക്കവാറും നമ്മള്‍ ക്യാഷായോ അല്ലെങ്കില്‍ കാര്‍ഡായോ ആയിരിക്കാം നിലവില്‍ പെയ്‌മെന്റ് നടത്താറ്. അതുമല്ലെങ്കില്‍ മെബൈല്‍ ഉപയോഗിച്ചോ ്‌സമാര്‍ട്ട് വാച്ച് ഉപയോഗിച്ചോ പണം കൈമാറുന്നവരുമുണ്ടാകാം. ഇതെല്ലാം ആണ് നിലവിലെ പെയ്‌മെന്റ് സംവിധാന രീതികള്‍ അല്ലേ. എന്നാല്‍ ഇതിെല്ലാം കടന്ന് പുതിയ പെയ്‌മെന്റ് സംവിധാനം ഒരുക്കുകയാണ് യുഎഇ. ബയോമെട്രിക് സംവിധാനങ്ങ്ള്‍ ഉപയോഗിച്ചാണ് പുതിയ പെയ്‌മെന്റ്. അതായത് നിങ്ങളുടെ കൈ ഉപയോഗിച്ചോ അല്ലെങ്കില്‍ മുഖം ഉപയോഗിച്ചോ പണം കൈമാറുക. അതെ, ക്യാഷ് ലെസ് എക്കോണമിയില്‍ നിന്ന് കാര്‍ഡ്‌ലെസ് എക്കോണോമിയിലേക്ക് വളരുകയാണ് യുഎഇ. യുഎഇയിലെ ആദ്യത്തെ ബയോമെട്രിക് പേയ്മെന്റ് സൊല്യൂഷന്‍ സെന്‍ട്രല്‍ ബാങ്ക് അവതരിപ്പിക്കുന്നതോടെ, നിങ്ങളുടെ മുഖവും കൈപ്പത്തിയും ഉടന്‍ തന്നെ നിങ്ങളുടെ പേയ്മെന്റ് രീതിയായി മാറിയേക്കാം. കൂടുതല്‍ വിപുലമായ രീതിയില്‍ നടപ്പിലാക്കുന്നതിന് മുമ്പ് സുരക്ഷ, കാര്യക്ഷമത, പ്രവര്‍ത്തന വിജയം എന്നിവ വിലയിരുത്തുന്നതിനായി സെന്‍ട്രല്‍ ബാങ്ക് നിയന്ത്രിത പരിതസ്ഥിതിയില്‍ പൈലറ്റ് പരീക്ഷണം നടത്തുകയാണ്. അതിന്റെ പ്രൂഫ്-ഓഫ്-കണ്‍സെപ്റ്റ് ഘട്ടത്തിലുള്ള പരീക്ഷണം ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റില്‍ ആണ് പരീക്ഷിക്കുന്നത്. മുഖമോ കൈപ്പത്തിയോ ബയോമെട്രിക്‌സ് വഴി ഉപഭോക്താക്കള്‍ക്ക് അവരുടെ ഐഡന്റിറ്റി പ്രാമാണീകരിച്ചുകൊണ്ട് പേയ്മെന്റുകള്‍ നടത്താന്‍ ഇത് അനുവദിക്കുന്നു. നെറ്റ്വര്‍ക്ക് ഇന്റര്‍നാഷണലുമായി സഹകരിച്ച് എമിറേറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സിലെ യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ സാന്‍ഡ്ബോക്സ് പ്രോഗ്രാം ആന്‍ഡ് ഇന്നൊവേഷന്‍ ഹബ് വഴിയാണ് പൈലറ്റ് പദ്ധതി നടപ്പിലാക്കുന്നത്. ബയോമെട്രിക് പേയ്മെന്റുകള്‍ ഇടപാട് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുമെന്നും യുഎഇ സെന്‍ട്രല്‍ ബാങ്കിലെ ബാങ്കിംഗ് ഓപ്പറേഷന്‍സ് ആന്‍ഡ് സപ്പോര്‍ട്ട് സര്‍വീസസ് അസിസ്റ്റന്റ് ഗവര്‍ണര്‍ സെയ്ഫ് ഹുമൈദ് അല്‍ ദഹേരി പറഞ്ഞു.



