ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തുണ്ടായ സ്‌ഫോടനത്തില്‍ മരണം ഇരുപത്തിയെട്ടായി ഉയര്‍ന്നു.ആയിരത്തിലധികം പേര്‍ക്കാണ് പേര്‍ക്കാണ് പരുക്കേറ്റത്.സംഭവത്തില്‍ ഇറാന്‍ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബന്ദാര്‍ അബ്ബാസ് തുറമുഖത്തുണ്ടായ സ്‌ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നുവെന്നാണ് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ബന്ദര്‍ അബ്ബാസിന് തെക്കുപടിഞ്ഞാറുള്ള ഷഹീദ് റജയി തുറമുഖത്താണ് വന്‍ സ്‌ഫോടനം നടന്നത്.സ്‌ഫോടനത്തില്‍ പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്.കണ്ടെയ്‌നറുകള്‍ക്കുള്ളില്‍ രാസവസ്തുക്കള്‍ ഉണ്ടായിരുന്നെന്നും അതാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നും ദുരന്തനിവാരണ വിഭാഗം അറിയിച്ചു.തുറമുഖത്ത് അപകസാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ദുരന്തരനിവാരണ വിഭാഗം വ്യക്തമാക്കി.സംഭവത്തില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌ക്കിയാണ്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.സ്‌ഫോടനത്തില്‍ തുറമുഖത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വലിയ നാശനഷ്ടം ആണ് വിതച്ചത്.
ബന്ദര്‍ അബ്ബാസ് സ്‌ഫോടനത്തില്‍ മരണസഖ്യ ഉയരുന്നു
RELATED ARTICLES