ബംഗ്ലാദേശില്‍ കലാപം തുടരുന്നതിനിടെ വീണ്ടുമൊരു വിദ്യാര്‍ത്ഥി നേതാവിന് വെടിയേറ്റു. നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടിയുടെ ഖുല്‍നയിലെ മുഖ്യ സംഘാടകനായ മുഹമ്മദ് മൊത്തലേബ് സിഖ്ദറിനാണ് വെടിയേറ്റത്. വിദ്യാര്‍ത്ഥി പ്രക്ഷോഭനേതാവായ ഉസ്മാന് ഹാദി വെടിയേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയ സംഭവം
വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയിരുന്ന ഉസ്മാന് ഹാദി വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി കലാപം തുടരുന്നതിനിടെയാണ് മറ്റൊരു വിദ്യാര്‍ത്ഥി നേതാവിനുകൂടി വെടിയേറ്റത്. നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടിയുടെ ഖുല്‍നയിലെ മുഖ്യ സംഘാടകനായ മുഹമ്മദ് മൊത്തലേബ് സിഖ്ദറിന അജ്ഞാതനായ ഒരാളാണ് വെടിവെച്ചത്. ഷെയ്ഖ് ഹസിന സര്‍ക്കാരിനെ പുറത്താക്കാനായി രാജ്യവ്യാപകമായി 2024 ല്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന നേതാവാണ് സിഖ്ദര്‍. സിഖ്ദര്‍ അപകടനില തരണം ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ ആരംഭിച്ച ദേശവ്യാപകകലാപത്തില് ഇതിനോടകം നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. ചിലര്‍ കൊല്ലപ്പെടുകയും ചെയ്തു. മാധ്യമസ്ഥാപനങ്ങളുള്പ്പടെ നിരവധി കെട്ടിടങ്ങള്‍ക്ക് അക്രമികള്‍ തീയിടുകയും ചെയ്തു. ഇന്ത്യന്‍ എംബസി അടക്കമുള്ളവയ്ക്ക് നേരെയും ആക്രമണങ്ങള്‍ അരങ്ങേറി. ഹിന്ദുവംശജനായ ഒരാള്‍ ആള്‍ക്കൂട്ടകൊലപാതകത്തിനും ഇരയായി. ഇന്ത്യയ്ക്കെതിരേ വ്യാപകപ്രതിഷേധമാണ് പ്രക്ഷോഭകാരികള്‍ ഉയര്‍ത്തുന്നത്. ഇതിനെ തുടര്‍ന്ന് ബംഗ്ലാദേശിലെ ഇന്ത്യയുടെ വിസ പ്രൊസസിങ് സെന്റര്‍ അടച്ചിട്ടു. അതേസമയം ഹാദിയുടെ കൊലയാളികള്‍ ആരാണെന്നത് സംബന്ധിച്ച് ഇതുവരേയും വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.



