അമേരിക്കയിലെ ഫ്‌ളോറിഡയില്‍ കരതൊട്ട് മില്‍ട്ടന്‍ ചുഴലിക്കാറ്റ്. കാറ്റിന്റെ തീവ്രത കുറഞ്ഞിട്ടുണ്ടെങ്കിലും കീഴക്കന്‍ തീരപ്രദേശങ്ങളില്‍ കനത്ത മഴ അനുഭവപ്പെടുന്നുണ്ട്. നിരവധി വീടുകള്‍ക്ക് ശക്തമായ കാറ്റില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.ഫ്‌ളോറിഡയിലെ സിയെസ്റ്റ കീ നഗരത്തിലാണ് മില്‍ട്ടണ്‍ ചുഴലിക്കാറ്റ് കരതൊട്ടത്.ക്യാറ്റഗറി അഞ്ചില്‍ ഉള്‍പ്പെടുത്തിയിരുന്ന കാറ്റ് കരയില്‍ പ്രവേശിച്ചതോടെ ക്യാറ്റഗറി ഒന്നായി ദുര്‍ബലപ്പെട്ടു. പക്ഷെ ഇപ്പോഴും കാറ്റ് കനത്ത നാശനഷ്ടങ്ങള്‍ വിതച്ചാണ് നീങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ശക്തമായ കാറ്റും വെള്ളപ്പൊക്കവും എല്ലാം സൃഷ്ടിച്ചാണ് മില്‍ട്ടന്‍ ഫ്‌ളോറിഡയിലൂടെ നീങ്ങുന്നത്. ഇരുപത് ലക്ഷത്തോളം വീടുകളിലും വ്യവസായ സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. അറ്റലാന്റിക് തീരത്ത് നിരവധി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ പ്രധാന ബേസ്‌ബോള്‍ ലീഗ് സ്‌റ്റേഡിയത്തിന്റെ മേല്‍ക്കൂര ശക്തമായ കാറ്റില്‍ തകര്‍ന്നു. ഫ്‌ളോറിഡയില്‍ അടിയന്തരവാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഫ്‌ളോറിഡയില്‍ ചിലയിടങ്ങളില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം പോലും അസാധ്യമായ സാഹചര്യം ആണ്. കാറ്റിന്റെ വേഗത കുറഞ്ഞിരിക്കുകയാണെന്നും പക്ഷം ഭീഷണി അകന്നിട്ടില്ലെന്നും അമേരിക്കന്‍ ഫെഡറല്‍ എമര്‍ജന്‍സി റെസ്‌പോര്‍ണ്‌സ് അറിയിച്ചു. ഫ്‌ളോറിഡയില്‍ നിന്നും ഒരു ദശലക്ഷത്തിലധികം പേരാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിയത്. ഫ്‌ളോറിഡ ഈ നൂറ്റാണ്ടില്‍ കണ്ട ചുഴലിക്കാറ്റായിട്ടാണ് മില്‍ട്ടനെ കണക്കാക്കുന്നത്. ഫ്‌ളോറിഡയുടെ കിഴക്കന്‍ തീരത്തേക്കാണ് കാറ്റ് നീങ്ങിക്കൊണ്ടിരിക്കുന്നത്.