ദുബായിലെ ചെറിയ വിമാനക്കമ്പനിയായ ഫ്‌ലൈദുബായ് പ്രീമിയം ഇക്കണോമി അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ബോയിങ് വിമാനങ്ങളിലാണ് ഈ പുതിയ ക്ലാസ് അവതരിപ്പിക്കുക
ദുബൈയിലെ ബജറ്റ് എയര്‍ലൈന്‌സായ ഫ്‌ലൈ ദുബൈ നിലവിലെ എക്കോണമി ക്ലാസിന് പുറമെയാണ് പ്രീമിയം എക്കോണമി ക്ലാസും അവതരകിപ്പിക്കാന്‍ ഒരുങ്ങുന്നത്. ദുബൈ എയര്‍ഷോയില്‍ വെച്ചാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം കമ്പനി ,സിഇഓ നടത്തിയത്. ബോയിംഗ് വിമാനങ്ങളില്‍ ഈ പുതിയ ക്ലാസ് അവതരിപ്പിക്കുമെന്ന് ഫ്‌ലൈദുബായ് സിഇഒ ഗൈത്ത് അല്‍ ഗൈത്ത് അറിയിച്ചു.
ഇതോടെ ഫ്‌ലൈ ദുബൈയില്‍ പ്രീമിയം ഇക്കണോമി, ഇക്കണോമി, ബിസിനസ് ക്ലാസുകള്‍ എ്ന്നിങ്ങനെ മൂന്ന് ക്ലാസുകള്‍ ഉണ്ടാകും. ഇതിനായി യൂറോപ്യന്‍ വിമാന നിര്‍മ്മാതാക്കളായ എയര്‍ബസുമായി 24 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 150 എ321 നിയോ വിമാനങ്ങള്‍ക്കായി ഫ്‌ലൈദുബായ് കരാര്‍ ഒപ്പിട്ടു. 2031 മുതല്‍ വിമാനങ്ങള്‍ വിതരണം ചെയ്യും. ഈ കൂട്ടിച്ചേര്‍ക്കല്‍ ദുബായിയുടെ ഏറ്റവും ചെറിയ വിമാനക്കമ്പനിയുടെ നാരോ-ബോഡി ഫ്‌ലീറ്റിനെ വൈവിധ്യവല്‍ക്കരിക്കുകയും അതിന്റെ ദീര്‍ഘകാല വിപുലീകരണ പദ്ധതികളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ഫ്‌ലൈദുബായ് : പ്രീമിയം ഇക്കണോമി ക്ലാസ് അവതരിപ്പിക്കുന്നു
RELATED ARTICLES



