Friday, February 27, 2026
HomeNewsGulfഫുജൈറയിലും ഷാര്‍ജയിലും മഴ

ഫുജൈറയിലും ഷാര്‍ജയിലും മഴ

യുഎഇയില്‍ പലയിടങ്ങളിലും മഴ. ഷാര്‍ജയിലും ഫുജൈറയിലും കനത്ത മഴ റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍, കിഴക്കന്‍ പ്രദേശങ്ങളില്‍ ഇന്ന് കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.യുഎഇയില്‍ വരും ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ കാറ്റ് പ്രതീക്ഷിക്കുന്നു, ചില പ്രദേശങ്ങളില്‍ രാവിലെ മൂടല്‍മഞ്ഞ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് തീരപ്രദേശങ്ങളിലും ഉള്‍നാടന്‍ താഴ്ന്ന പ്രദേശങ്ങളിലും. മഴയ്ക്ക് പുറമേ, ഈര്‍പ്പത്തിന്റെ അളവിലും വലിയ വര്‍ധനവുണ്ടായതായി ചഇങ സൂചിപ്പിക്കുന്നു, പരമാവധി ഈര്‍പ്പം 90 ശതമാനത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ദുബായ്, ഷാര്‍ജ, അജ്മാന്‍ എന്നിവയുള്‍പ്പെടെയുള്ള തീരദേശ, ആഭ്യന്തര പ്രദേശങ്ങളില്‍ കനത്ത മൂടല്‍മഞ്ഞിന് കാരണമാകും.മണിക്കൂറില്‍ 35 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.ദൃശ്യപരത ഗണ്യമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ രാത്രി വൈകിയും പുലര്‍ച്ചെയുമുള്ള സമയങ്ങളില്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments