സ്‌കൂള്‍ ഫീസുമായി ബന്ധപ്പെട്ട് പുതിയ നിര്‍ദ്ദേശം പുറത്തിറക്കി അബുദബി വിദ്യാഭ്യാസ വിജ്ഞാന വികസന അതോറിട്ടി.ഫീസ് കുടിശികയുള്ള കുട്ടികളുടെ വിവരങ്ങള്‍ പരസ്യമാക്കരുതെന്നാണ് ഫീസ് കുടിശികയുണ്ടെങ്കില്‍ ഒരു കാരണവശാലും വിദ്യാര്‍ത്ഥികളോട് നേരിട്ട് ചോദിക്കരുതെന്നാണ് അബുദബി വിദ്യാഭ്യാസ അതോറിട്ടി സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത്.പണം അടയ്ക്കാനുള്ള കുട്ടികളുടെ വിവരങ്ങള്‍ സ്‌കൂളുകള്‍ രഹസ്യമായി സൂക്ഷിക്കണം.ഫീസ് കുടിശികയുടെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപമാനമുണ്ടാകുന്ന ഒരു പ്രവര്‍ത്തിയും പാടില്ല.ഫീസ് അടയ്ക്കുന്നതില്‍ കാലാതാമസം വരികയോ അടയ്ക്കാതിരിക്കുകയോ ചെയ്യതാല്‍ എന്താവും നടപടി എന്ന് സ്‌കൂളുകള്‍ വെബ്‌സൈറ്റില്‍ വ്യക്തമായി നല്‍കിയിരിക്കണം എന്നും അഡെക് നിര്‍ദ്ദേശിച്ചു.
ഫീസ് കുടിശികയുടെ പേരില്‍ നടപടി സ്വീകരിക്കാതെ പകരം പണം അടയ്ക്കുന്നതിന് ന്യായമായ അവസരങ്ങള്‍ രക്ഷിതാക്കള്‍ക്ക് ഒരുക്കി നല്‍കണം.ഒരു വര്‍ഷത്തെ ട്യൂഷന്‍ ഫീസ് മൂന്നോനാലോ തുല്യ തവണകളായോ പത്ത് തവണകളായോ വിഭജിക്കണം.ട്യൂഷന്‍ ഫീസിന്റെ ആദ്യതവണ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് ഒരു മാസം മുന്‍പ് സ്‌കൂളുകള്‍ക്ക് വാങ്ങിക്കാം എന്നും അഡെകിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു.സ്‌കൂള്‍ ഫീസ് കുടിശികയുണ്ടെങ്കില്‍ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവെക്കുന്നതിനും സ്‌കൂളുക്ള്‍ക്ക് അവകാശമുണ്ടാകും.