താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പോരാട്ടം ഇനി നടന്‍ ദേവനും ശ്വേതാ മേനോനും തമ്മില്‍.പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശപത്രം നല്‍കിയ മറ്റെല്ലാവരും പത്രിക പിന്‍വലിച്ചതോടെയാണ് ഇവര്‍ തമ്മില്‍ നേരിട്ടുള്ള മത്സരത്തിലേക്ക് എത്തിയത്.വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക നല്‍കി നവ്യാ നായരും പിന്‍വാങ്ങി.തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസം ഇന്നലെയായിരുന്നു.പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ച ജഗദീഷ് രവീന്ദ്രന്‍ അനൂപ് ചന്ദ്രന്‍ ജയന്‍ ചേര്‍ത്തല എന്നിവരും പിന്‍വലിച്ചു.വനിത പ്രസിഡന്റ് വരട്ടെ എന്ന നിലപാട് സ്വീകരിച്ചാണ് ജഗദീഷ് മത്സരത്തില്‍ നിന്നും പിന്മാറിയത്.ജോയിന്റെ സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസന്‍ എതിരില്ലാതെയും തെരഞ്ഞെടുക്കപ്പെട്ടു