പ്രവാസികള്‍ക്ക് ആശ്വാസമായി ടെലികോം റെഗുലേറ്ററി അതോരിറ്റി ഓഫ് ഇന്ത്യയുടെ പുതിയ തീരുമാനം. നാട്ടിലുള്ള സിം കാര്‍ഡുകള്‍ ഡീആക്ടീവായി പോകാതിരിക്കാന്‍ ഇനി ഇരുപത് രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ മതി. വലിയ തുക ഈടാക്കിയിരുന്ന ടെലികോം കമ്പനികള്‍ക്ക് തിരിച്ചടിയാണ് ട്രായിയുടെ തീരുമാനം.
നാട്ടിലുള്ള നമ്പറുകള്‍ നഷ്ടമാകാതിരിക്കാന്‍ എല്ലാ മാസവും റീചാര്‍ജ് ചെയ്യുന്ന പ്രവാസികള്‍ക്ക് ആശ്വാസമായാണ് ട്രായിയുടെ തീരുമാനം. തെണ്ണൂറ് ദിവസം സിം കാര്‍ഡുകള്‍ ഉപയോഗിക്കാതിരുന്നാല്‍ സിം കാര്‍ഡ് ഡീ ആക്ടീവാകും. സിം കാര്‍ഡുകള്‍ ആക്ടീവായി നിലനിര്‍ത്തുന്നതിന് 199 രൂപ മുതല്‍ പല നിരക്കുകളാണ് വിവിധ ടെലികോം കമ്പനികള്‍ ഈടാക്കുന്നത്. എന്നാല്‍ ഇനിമുതല്‍ 90 ദിവസം കഴിയുമ്പോള്‍ സിം കാര്‍ഡില്‍ 20 രൂപ ഉണ്ടെങ്കില്‍ വീണ്ടും 30 ദിവസത്തേയ്ക്ക് കൂടി ആക്ടിവായി ലഭിക്കും. 20 രൂപയില്‍ താഴെയാണ് സിം കാര്‍ഡില്‍ ഉള്ളതെങ്കില്‍ ഡീ ആക്ടീവാകും.
സിം കാര്‍ഡ് ഡീആക്ടിവ് ആയി് 15 ദിവസത്തിനുള്ളില്‍ 20 രൂപയ്ക്ക് റീചാര്‍ജ് ചെയ്താലും വീണ്ടും ആക്ടീവാകും. പ്രീ പെയ്ഡ് സിം കാര്‍ഡുകള്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് താരിഫുകള്‍ ക്രമീകരിക്കണമെന്ന് നേരത്തെ ട്രായ് മുന്നറിയിപ്പ് നല്‍കിയിരുന്നുങ്കിലും കമ്പനികള്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് പുതിയ നിബന്ധന. പ്രീപെയ്ഡ് സിംകാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള പാക്കേജ് താരിഫുകള്‍ മാത്രമാണ് നിലവിലുണ്ടായിരു്ന്നത്.