പൊതു വൈഫൈ ഉപയോഗിച്ച് ട്രാന്‍സാക്ഷന്‍ നടത്തരുതെന്ന മുന്നറിയിപ്പുമായി നാഷണല്‍ ബാങ്ക് ഓഫ് കുവൈറ്റ് രംഗത്ത്. ഇത്തരം ട്രാന്‍സാക്ഷനുകള്‍ വിവരങ്ങള്‍ ചോര്‍ത്താനിടയുണ്ടെന്ന് ബാങ്ക് മുന്നറിയിപ്പ് നല്‍കി.
സൈബര്‍ തട്ടിപ്പ് വ്യാപകമായതോടെ സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈറ്റ് കുവൈറ്റ് ബാങ്കിങ് അസോസിയേഷനുമായി സഹകരിച്ച് ആരംഭിച്ച ക്യാമ്‌പെയിന്റെ ഭാഗമായാണ് എന്‍ബികെ മുന്നറിയിപ്പ് നല്‍കിയത്. പൊതുവൈഫൈ ഉപയോഗിച്ച് പണമിടപാട് നടത്തുന്നത് സുരക്ഷിതമല്ലെന്ന് ബാങ്ക് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പൊതു വൈ-ഫൈ നെറ്റ്വര്‍ക്കുകള്‍ക്ക് പരിരക്ഷയില്ലാത്തതും, എളുപ്പത്തില്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുള്ളതുമായതിനാല്‍ അവ ഉപയോഗിച്ച് ഏതെങ്കിലും ബാങ്കിംഗ് ഇടപാടുകള്‍ നടത്തുന്നത് തട്ടിപ്പുകാര്‍ക്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്താന്‍ സഹായകമാവും. കൂടാതെ, ആന്റി-വൈറസ്, ആന്റി-ഹാക്കിംഗ് പ്രോഗ്രാമുകള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും ഇന്റര്‍നെറ്റ് കണക്ഷന്‍ സുരക്ഷിതമാക്കേണ്ടതിന്റെയും ഈ പൊതു നെറ്റ്വര്‍ക്കുകളില്‍ നിന്ന് സൃഷ്ടിക്കുന്ന പരസ്യങ്ങള്‍ പരിശോധിക്കേണ്ടതിന്റെയും ആവശ്യകത എന്#ബികെ എടുത്തുകാണിച്ചു. സെന്‍സിറ്റീവ്, വ്യക്തിഗത വിവരങ്ങള്‍ എന്നിവ ഹാക്ക് ചെയ്യാനുള്ള ശ്രമങ്ങള്‍ ഒഴിവാക്കാന്‍ വൈ-ഫൈയും ഓട്ടോമാറ്റിക് ജോയിനിംഗും ഓഫാക്കേണ്ടതിന്റെയും വ്യക്തിഗത ഡാറ്റ പങ്കുവെക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടതിന്റെയും പ്രാധാന്യവും ബാങ്ക് ഊന്നിപ്പറഞ്ഞു.



