വിപുലമായ ആഘോഷങ്ങളോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ഷാര്‍ജ. വെടിക്കെട്ട്, കപ്പല്‍ യാത്രകള്‍, മരുഭൂമിയിലെ അനുഭവങ്ങള്‍ എന്നിവ ഉള്‍പ്പെടെ വ്യത്യസ്തമായ പരിപാടികളാണ് ആഘോഷത്തിനായി ഒരുക്കിയിരിക്കുന്നത്.
ഡിസംബര്‍ 31ന് രാത്രി 8 മുതല്‍ ആഘോഷം ആരംഭിക്കും.രാത്രി പന്ത്രണ്ടിന് 10 മിനിറ്റ് നീളുന്ന വെടിക്കെട്ട് അല്‍ മജാസ് വാട്ടര്‍ഫ്രണ്ട് അല്‍ ഹീറ ബീച്ച്, ഖോര്‍ഫക്കാന്‍ ബീച്ച് എന്നീ മൂന്നിടങ്ങളിലായി നടക്കും….
ഖാലിദ് ലഗൂണിന്റെ പശ്ചാത്തലത്തില്‍ ഫൗണ്ടന്‍ ഷോയും കലാപരിപാടികളും ഉണ്ടായിരിക്കും. അല്‍ഹീറ ബീച്ചില്‍ കുടുംബങ്ങള്‍ക്കായി വിപുലമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മലനിരകളുടെയും കടലിന്റെയും ഭംഗി ആസ്വദിച്ച് വെടിക്കെട്ട് കാണാനാണ് ഖോര്‍ഫക്കാന്‍ ബീച്ചില്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.
അല്‍ നൂര്‍ ഐലന്‍ഡില്‍ വെടിക്കെട്ട് കാണുന്നതിനൊപ്പം അത്താഴവും കഴിക്കാനും നക്ഷത്ര നിരീക്ഷണത്തിനും സൗകര്യമുണ്ടാകും.മുതിര്‍ന്നവര്‍ക്ക് 340 ദിര്‍ഹവും കുട്ടികള്‍ക്ക് 150 ദിര്‍ഹവുമാണ് നിരക്ക്
അല്‍ മജാസ് വാട്ടര്‍ഫ്രണ്ടില്‍ നിന്ന് രാത്രി 11.30ന് പുറപ്പെടുന്ന ബോട്ടിലിരുന്ന് വെടിക്കെട്ട് ആസ്വദിക്കാം.
ഒരു ബോട്ടില്‍ 10 പേര്‍ക്ക് യാത്ര ചെയ്യാം.മരുഭൂമിയില്‍ നക്ഷത്രങ്ങള്‍ കണ്ട് പുതുവത്സരം ആഘോഷിക്കാന്‍ മലീഹ നാഷനല്‍ പാര്‍ക്കില്‍ സംവിധാനമുണ്ട്. ഒട്ടക സവാരി, ഫയര്‍ പെര്‍ഫോമന്‍സ്,തനൂറ നൃത്തം, അത്താഴം
എന്നിവ അടങ്ങുന്ന ആഘോഷത്തിന് മുന്‍കൂട്ടി ബുക്ക് ചെയ്യണം. ഷാര്‍ജ ഇന്‍വസ്റ്റ്‌മെന്റ് ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റിയും ചേര്‍ന്നാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.



