പുതുവത്സരാഘോഷ വേളയില്‍ റാസല്‍ഖൈമയ്ക്ക്ഗിന്നസ് റെക്കോര്‍ഡ് .മള്‍ട്ടിറോട്ടര്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ ഫീനിക്സ് പക്ഷിയുടെ ഏറ്റവും വലിയ ആകാശ പ്രദര്‍ശനത്തിനാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കിരീടം ലഭിച്ചത്.റാസല്‍ഖൈമയുടെ തീരദേശത്ത് ആറ് കിലോമീറ്റര്‍ നീളത്തിലാണ് വെടിക്കെട്ട് ഒരുക്കിയിരിക്കുന്നത്.
മര്‍ജാന്‍ ഐലന്‍ഡിന് മുകളില്‍ 2,300ലധികം ഡ്രോണുകള്‍ അണിനിരന്നു.2,300 ഡ്രോണുകള്‍ ഉപയോഗിച്ച് സൃഷ്ടിച്ച ഉയര്‍ത്തെഴുന്നേല്‍പ്പ്ന്റെ പ്രതീകമായ ഫീനിക്സ് പക്ഷി ആയിരുന്നു ഹൈലൈറ്റ്.ഇത് റാസല്‍ഖൈമയുടെ ചരിത്രത്തില്‍ മറ്റൊരു ഗിന്നസ് റെക്കോര്‍ഡ് കൂടെ രചിച്ചു.ഇതിനോടകം 14 ഗിന്നസ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ റാസല്‍ഖൈമ ഇത്തവണയും വിസ്മയം തീര്‍ത്തു.റാസല്‍ഖൈമയുടെ ആതിഥ്യമര്യാദയെയും തുറന്ന മനസ്സിനെയും സാക്ഷ്യപ്പെടുത്തുന്ന, തുറന്ന കൈകളുമായി കടലില്‍ നിന്ന് ഉയര്‍ന്നുവരുന്ന മനുഷ്യരൂപത്തെ ചിത്രീകരിക്കുന്ന ‘ദി വെല്‍ക്കം’ എന്ന രണ്ടാമത്തെ രൂപവും വേറിട്ട കാഴ്ചയായി.റാസല്‍ഖൈമയില്‍ 6 കി.മീ നീളത്തില്‍ തുടര്‍ച്ചയായി 15 മിനിറ്റ് വെടിക്കെട്ടും പുതുവര്‍ഷത്തിന് മാറ്റ് കൂട്ടി.ബീച്ച്ഫ്രണ്ട് റിസോര്‍ട്ടുകളിലും പുതുവത്സരാഘോഷത്തിലും ആയിരക്കണക്കിന് താമസക്കാരും സന്ദര്‍ശകരുമാണ് ആഘോഷങ്ങള്‍ കാണാന്‍ ഒത്തുകൂടിയത്.



