Friday, February 27, 2026
HomeNewsGulfപുതുവത്സരാഘോഷം ലോകത്തെ വിസ്മയിപ്പിച്ച് യുഎഇ

പുതുവത്സരാഘോഷം ലോകത്തെ വിസ്മയിപ്പിച്ച് യുഎഇ


ലോകം തന്നെ വിസ്മയിച്ച ആഘോഷ പരിപാടികളോടെയാണ് യുഎഇ 2026ലെ പുതുവത്സരാഘോത്തിന് തുടക്കം കുറിച്ചത്. ഗംഭീരമായ വെടിക്കെട്ടും ഡ്രോണ്‍ ഷോകളും ആകാശത്ത് വിസ്മയം തീര്‍ത്തപ്പോള്‍ പുതുവത്സരാഘോഷം ഏറ്റവും മനോഹരമാക്കി യുഎഇ. ആഘോഷങ്ങളില്‍ പങ്കെടുത്ത ലക്ഷക്കണക്കിന് ആളുകള്‍ക്ക് യുഎഇ ഒരുക്കിയ സുരക്ഷയും ലോകത്തെ അത്ഭുതപ്പെടുത്തുന്നതായിരുന്നു.

വിസ്മയങ്ങളുടെ ചെപ്പുതുറന്ന്, ലോകത്തെ അമ്പരപ്പിച്ചുകൊണ്ടാണ് യുഎഇ 2026 നെ വരവേറ്റത്. അര്‍ദ്ധരാത്രിയോടെ യുഎഇ യുടെ ആകാശം വര്‍ണവിസ്മയങ്ങളുടെ വേദിയായി മാറി. തലസ്ഥാനമായ അബുദാബിയില്‍, അല്‍ വത്ബയില്‍ നടന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവലില്‍ പങ്കെടുത്തത് ആയിരങ്ങളാണ്. ജനപങ്കാളിത്തത്തിനൊപ്പം ഗംഭീരമായ വെടിക്കെട്ടും പൈതൃക അന്തരീക്ഷവും സമ്മാനിച്ചത് ദൃശ്യ ശ്രവ്യ ആന്ദം.

ബുര്‍ജ് ഖലീഫയിലും ഡൗണ്ടൗണ്‍ ദുബായിലുമായിരുന്നു ഏവരുടെയും ശ്രദ്ധ. വെടിക്കെട്ടും ലേസര്‍ഷോയും മാത്രമായിരുന്നില്ല ഇവിടുത്തെ വിസമയങ്ങള്‍. കഴിഞ്ഞ കാലങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായ നിരവധി ചേരുവകള്‍ ഇത്തവണത്തെ ആഘോഷത്തെ വ്യത്യസ്തമാക്കി.

ഷാര്‍ജയുടെ കടല്‍ത്തീരങ്ങള്‍ മുതല്‍ ലോക റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച റാസല്‍ ഖൈമ വരെയുള്ള എല്ലാ എമിറേറ്റുകളിലും ആകാശത്തെ പ്രകാശിപ്പിക്കുന്ന വിസ്മയക്കാഴ്ചകള്‍ ഉണ്ടായിരുന്നു. അജ്മാന്‍, ഉമ്മുല്‍ ഖൈവൈന്‍, ഫുജൈറ എന്നിവയും ആഘോഷത്തില്‍ പിന്നാക്കം പോയില്ല. ലക്ഷക്കണക്കിന് ആളുകളാണ് പുതുവത്സര ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. എവര്‍ക്കും മികച്ച സുരക്ഷ ഒരുക്കിയും യുഎഇ അത്ഭുതപ്പെടുത്തി. ലോകം ഉറ്റുനോക്കുന്ന ആഘോഷത്തില്‍ സുരക്ഷ ഒരുക്കാന്‍ നാളുകള്‍ നീണ്ട തയ്യാറെടുപ്പുകഴള്‍ ഉണ്ടായിരുന്നു. സുരക്ഷാ, സേവന അധികാരികള്‍ നടപ്പിലാക്കിയ അക്ഷീണ പരിശ്രമങ്ങളുടെയും ഫലം കൂടിയാണ് മനോഹരമായ പുതുവത്സര ആഘോഷം…

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments